(Part 2 ഇവിടെ വായിക്കാം)കസ്തൂരിരംഗന്‍ കമ്മിറ്റി വന്നതുവഴി പശ്ചിമഘട്ട സംരക്ഷണം അപ്പാടെ ഇല്ലാതായി എന്നു പരിസ്ഥിതി തീവ്രവാദികള്‍. ആ കമ്മിറ്റി പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നില്ലെന്നു ജനപക്ഷം. 123 വില്ലേജുകളിലായി 22 ലക്ഷത്തിലേറെ ജങ്ങളെ പരിസ്ഥിതിലോല (ഇക്കോളജിക്കലി സെന്‍സിറ്റീവ്) പ്രദേശത്താക്കി പ്രഖ്യാപിച്ചിരിക്കുകയാണു കസ്തൂരിരംഗന്‍.
ഒറ്റനോട്ടത്തില്‍ ഗാഡ്ഗിലില്‍നിന്നു വലിയ പുരോഗതി ഇതില്‍ തോന്നാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്നു പരിസ്ഥിതിലോല സോണുകള്‍ തിരിച്ചപ്പോള്‍ സംസ്ഥാത്തെ 63 താലൂക്കില്‍ നാല്പതും അതിലേതിലെങ്കിലും പെട്ടു. 3.33 കോടി ജങ്ങളില്‍ 2.2 കോടിയും അവയിലായിരുന്നു. ഇപ്പോഴാകട്ടെ എല്ലാം പത്തിലൊന്നു മാത്രം. സ്ഥലം പത്തിലൊന്ന്; ഭാവി നശിക്കുന്ന ജനവും പത്തിലൊന്ന്.
തന്ത്രപരമായ നീക്കം
തികച്ചും തന്ത്രപരമായ ഒരു ചുവടുവയ്പാണിത് എന്നു കാണാന്‍ പ്രയാസമില്ല. മൂന്നില്‍രണ്ടു ഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഒട്ടും പ്രായോഗികമല്ലെന്നു മസിലാക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍പ്പിന്റെ ശക്തികുറയ്ക്കാന്‍ വഴി കണ്ടെത്തുകയായിരുന്നു. അതുസരിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് മൂലം ദുരിതമുഭവിക്കേണ്ടവര്‍ കേവലം 22 ലക്ഷം പേര്‍ മാത്രം. അവര്‍ക്കു വരുന്ന ബുദ്ധിമുട്ട് കേരളത്തിലെ ബാക്കി 310 ലക്ഷം ജങ്ങള്‍ക്കു പ്രശ്നമാവുകയില്ലല്ലോ. അത്ര കണ്ടു ചെറുതാകും എതിര്‍പ്പ്. ഈ തന്ത്രം ആവിഷ്കരിച്ചവരെ നമിക്കാതെ തരമില്ല.
ഗാഡ്ഗില്‍ കമ്മിറ്റിയുടേതില്‍നിന്നു വ്യത്യസ്തമായ ഒരു രീതിയാണു പരിസ്ഥിതിലോല മേഖല കണ്ടെത്താന്‍ കസ്തൂരിരംഗന്‍ കമ്മിറ്റി ഉപയോഗിച്ചത്. ജൈവസമൃദ്ധിയും വനത്തിന്റെ അവസ്ഥയും പരിഗണിച്ചു. വനം തുണ്ടുതുണ്ടായിപ്പോയി വനസ്വഭാവം നഷ്ടപ്പെട്ടതി ഒഴിവാക്കുകയാണു ലക്ഷ്യം എന്നാണ് ഇതേപ്പറ്റി വിശദീകരിച്ച അഞ്ചാം അധ്യായത്തില്‍ പറയുന്നത്. ഇതിനായി ബഹിരാകാശ ഗവേഷണസംഘടയില്‍ നിന്ന് ഉപഗ്രഹ ചിത്രങ്ങള്‍ നോ ക്കി കൃഷിയിടവും പാര്‍പ്പിടവുമായി മാറിയ സ്ഥലങ്ങള്‍ നിര്‍ണയിച്ചു. ഈ രണ്ടു പ്രകൃതിഘടകങ്ങള്‍ക്കൊപ്പം ജനസാന്ദ്രതയും പരിഗണിച്ചു എന്നാണു കമ്മിറ്റി പറയുന്നത്.
പന്ത്രണ്ടു കളങ്ങള്‍
ഈ മൂന്നു ഘടകങ്ങള്‍ ചേര്‍ത്ത് ഒരു 4:3 മട്രിക്സ് ഉണ്ടാക്കിയിട്ട് അതിലെ മൂന്നര കളങ്ങള്‍ മാത്രം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിച്ചു എന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വാദം. ( ഗ്രാഫിക്സ് കാണുക).
ജൈവസമൃദ്ധി വളരെ കൂടുതല്‍ (very high) ഉള്ളവയും വശിഥിലീകരണം ഏറ്റവും കുറവും (low) മിതമായും (medium) ഉള്ളതുമായ രണ്ടു കളങ്ങള്‍ ഇഎസ്എ. ജൈവസമൃദ്ധി വളരെ കൂടുതല്‍ ഉണ്ടെടങ്കിലും വനശിഥിലീകരണം കൂടുതലായ (high) സ്ഥലങ്ങള്‍ ഒഴിവാക്കി. ജൈവസമൃദ്ധി ഉയര്‍ന്നതോതില്‍ (high) ഉള്ളതും വനശിഥിലീകരണം കുറവുമായ സ്ഥലവും ഇഎസ്എ ആക്കി. ജൈവസമൃദ്ധി ഉയര്‍ന്ന തോതില്‍ ഉള്ളതും വനശിഥിലീകരണം മിതമായതുമായ സ്ഥലങ്ങളില്‍ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു നൂറില്‍ കുറവായതു മാത്രം ഇഎസ്എയില്‍ പെടുത്തി. നൂറില്‍ കൂടുതലുള്ളവയെ ഒഴിവാക്കി.
പന്ത്രണ്ടു കളങ്ങള്‍ ഉണ്ടാക്കി അതില്‍ മൂന്നരമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചതിലോ ജനസാന്ദ്രത പരിഗണിച്ചതിലോ ഒന്നും ജനകീയ താത്പര്യങ്ങളാണു കണക്കിലെടുത്തത് എന്നു കാണാനാവില്ല. ജൈവസമൃദ്ധിക്കാണ്, അതിനു മാത്രമാണു, മുന്‍തൂക്കം നല്കിയത്. ജൈവസമൃദ്ധമായ സ്ഥലമെങ്കില്‍ പരിസ്ഥിതിലോലം; ഇഎസ്എ. അത്രതന്നെ.
ഡെമോക്ളീസിന്റെ വാള്‍
ഇവിടെ പാഠം ഒന്നു മാത്രം. ഗാഡ്ഗിലും കസ്തൂരിരംഗനും എടുത്ത മാദണ്ഡം ഒന്നുതന്നെ. ജൈവസമൃദ്ധി. ഗാഡ്ഗില്‍ ലോക പൈതൃക കമ്മിറ്റിക്കും മറ്റു പരിസ്ഥിതി പഠനസമിതികള്‍ക്കും വേണ്ടതും അവര്‍ക്കു സ്വീകാര്യവുമായത്ര പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചു. തത്കാലം ഗവണ്‍മെന്റിനു രാഷ്ട്രീയമായി അവതരിപ്പിക്കാന്‍ പറ്റുന്ന അളവിലേക്കു കസ്തൂരിരംഗന്‍ അതു ചുരുക്കി. അതു താത്വികമായി സ്വീകരിച്ചെന്നും പ്രഖ്യാപിച്ചു.
ഈ ചുരുക്കല്‍ കൊണ്ടു കാര്യമൊന്നുമില്ല. കസ്തൂരിരംഗന്‍ ഒരു വിദഗ്ധ സമിതിയല്ല; വിദഗ്ധ സമിതി ഗാഡ്ഗിലാണ്. അതിന്റെ പഠം മറികടന്നു നല്കിയ റിപ്പോര്‍ട്ടല്ല നടപ്പാക്കേണ്ടത് എന്നു ഗ്രീന്‍ ട്രൈബ്യൂണലിനോ സുപ്രീംകോടതിക്കോ ഒക്കെ വിധിക്കാന്‍ പറ്റുന്ന നൈയാമിക നില തുടരുന്നു.
അതില്ലാതാകണമെങ്കില്‍ ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റ് തള്ളിക്കളയണം. ആ റിപ്പോര്‍ട്ട് നിരാകരിക്കണം. അതു ചെയ്യാത്തിടത്തോളം കാലം ഡെമോക്ളീസിന്റെ വാള്‍ ആയി ഗാഡ്ഗില്‍ തുടരും.
ജസാന്ദ്രതയിലെ കളി
ആശ്വാസ റിപ്പോര്‍ട്ടുണ്ടാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി ചതുരശ്ര കിലോമീറ്ററില്‍ നൂറിനു താഴെ ആള്‍ക്കാര്‍ മാത്രമുള്ള പ്രദേശങ്ങളെ ഇഎസ്എ ആക്കിയുള്ളു എന്നാണു പരക്കെയുള്ള പ്രചാരണം. ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ പരിശോധിച്ചാല്‍ ഇതൊരു ശുദ്ധ തട്ടിപ്പാണെന്നു കാണാം.
ജസാന്ദ്രത 410.14 ഉള്ളതാണ് ഉടുമ്പഞ്ചോല താലൂക്ക്. പീരുമേട്ടില്‍ 349.26 ഉം ദേവികുളത്ത് 168.61 ഉം ആണു ജനസാന്ദ്രത. ഇവയില്‍ ഉടുമ്പഞ്ചോലയും ദേവികുളവും മുഴുവനായും പീരുമേട്ടില്‍ 12 ശതമാം സ്ഥലം ഒഴിവാക്കിയും ഇഎസ്എ ആക്കി.
വയാട്ടില്‍ 403. 22 ജസാന്ദ്രത ഉള്ള വൈത്തിരി, 375.18 ഉള്ള സുല്‍ത്താന്‍ ബത്തേരി, 323.26 ഉള്ള മാന്തവാടി എന്നിവയുടെ പകുതിയോളം ഭാഗങ്ങളാണ് ഇഎസ്എയില്‍ വരുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഇഎസ്എകളായി വന്ന കൊട്ടിയൂരില്‍ 140.22 ഉം ആറളത്ത് 246.23 ഉം ചെറുവാഞ്ചേരിയില്‍ 517-ഉം ആണു ജസാന്ദ്രത. മലപ്പുറം ജില്ലയിലെ കാളികാവില്‍ 1570-ഉം അകമ്പാടത്ത് 670 ഉം അമരമ്പലത്ത് 425 ഉം ഉണ്ട് ചതുരശ്ര കിലോമീറ്ററിലെ ജനസംഖ്യ.
സംസ്ഥാത്താകെ 13,108 ചതുരശ്ര കിലോമീറ്ററാണ് കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ഇവയിലാകെ 22.16 ലക്ഷം ജങ്ങള്‍ വസിക്കുന്നു. ശരാശരി ജസാന്ദ്രത 169.02. എവിടെപ്പോയി നൂറില്‍ കുറഞ്ഞ ജസംഖ്യയുള്ള പ്രദേശങ്ങള്‍ മാത്രം എടുത്തുവെന്ന ന്യായീകരണം?
കേരളത്തിപ്പുറത്തോ?
ഇതു കേരളത്തിനുള്ള പ്രത്യേക പരിഗണയാണോ എന്നു സംശയിക്കണം. കാരണം കേരളത്തില്‍ ചതുരശ്ര കിലോമീറ്ററിനു മുന്നൂറും നാനൂറും പേര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ മുഴുവായി ഇഎസ്എയില്‍ പെടുത്തി. എന്നാല്‍, അയല്‍ സംസ്ഥാങ്ങളില്‍ നൂറില്‍ താഴെ ജസാന്ദ്രതയുള്ള പ്രദേശങ്ങളുടെ പോലും പകുതിയില്‍ താഴെയേ ഇഎസ്എയില്‍ പെടുത്തിയുള്ളൂ. ഉദാഹരണം കൊടൈക്കാല്‍. 1048 ചതുരശ്ര കിലോമീറ്റര്‍ ഉള്ള കൊടൈക്കാലിന്റെ 500 ചതുരശ്രകിലോമീറ്റര്‍ മാത്രമേ ഇഎസ്എയില്‍ ഉള്ളൂ. തേനിയിലും പെരിയകുളത്തുമൊന്നും പരിസ്ഥിതിലോല മേഖല കാണാൻ കഴിഞ്ഞിട്ടില്ല. പഴനിയും പൊള്ളാച്ചിയുമൊന്നും പരിസ്ഥിതിലോലമല്ല. ഉഡുമല്‍പേട്ടയുടെ മൂന്നിലൊന്നും വാല്‍പാറയുടെ മൂന്നില്‍ രണ്ടും ദിണ്ടിഗലിന്റെ നാലിലൊന്നും മാത്രമാണു പരിസ്ഥിതി ലോലം.
നീലഗിരി ജില്ലയിലെ കൂനൂര്‍ താലൂക്കിലെ 199 ചതുരശ്ര കിലോമീറ്ററില്‍ വെറും 18 ചതുരശ്ര കിലോമീറ്ററാണു പരിസ്ഥിതിലോലം. എന്നാല്‍, അതിടുത്തു ഗൂഡല്ലൂരില്‍ 472 ചതുരശ്ര കിലോമീറ്ററില്‍ 413-ഉം പരിസ്ഥിതിലോലമായി. കോട്ടഗിരിയുടെ 400 ചതുരശ്രകിലോമീറ്ററില്‍ 239 ഇഎസ്എയില്‍ വന്നു. ഊട്ടി ഉള്‍പ്പെട്ട ഉദകമണ്ഡലം താലൂക്കിലെ 924 ചതുരശ്രകിലോമീറ്ററില്‍ 480 മാത്രമേ പരിസ്ഥിതി ലോലമാകുന്നുള്ളു.
കര്‍ണാടകത്തിലേക്കു കടന്നാലും ഇങ്ങ തരംതിരിവ് കാണാം. ജസാന്ദ്രത 130 മാത്രമുള്ള കൂര്‍ഗിലെ 289 വില്ലേജുകളില്‍ 55 മാത്രമേ പട്ടികയില്‍ വന്നുള്ളു.
പൊതുവേ കാണുന്നതു കാര്‍ഷികമേഖലകളെ കൂടിയതോതില്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുകയും റിസോര്‍ട്ടുകളടക്കം വ്യാവസായിക താത്പര്യമുള്ള വാഗമണ്‍ പോലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോല പട്ടികയില്‍നി ന്നൊഴിവാക്കുകയും ചെയ്യുന്നതാണ്.
വാഗമണ്ണില്‍ പരിസ്ഥിതിയില്ല!
കേരളത്തില്‍ത്തന്നെ അതീവ പാരിസ്ഥിതിക മൂല്യമുണ്ടെന്ന് ആര്‍ക്കും അറിയാവുന്ന വാഗമണ്‍ (ഇടുക്കി ജില്ലയിലെ ഭാഗം) പരിസ്ഥിതിലോലമല്ലെന്നാണു കസ്തൂരിരംഗന്‍ പറയുന്നത്. കോട്ടയം ജില്ലയിലെ മേലുകാവും തീക്കോയിയും പൂഞ്ഞാര്‍ തെക്കേക്കരയും കൂട്ടിക്കലും പരിസ്ഥിതിലോലമായപ്പോള്‍ സമാന പരിസ്ഥിതിയുള്ള ചില പ്രദേശങ്ങള്‍ പട്ടികയിലില്ല. ഡസന്‍ കണക്കിനു ക്വാറികള്‍ ഉള്ള ചില പ്രദേശങ്ങള്‍ ഒഴിവാക്കിയാണു കോഴിക്കോട് ജില്ലയിലെ പരിസ്ഥിതിലോലം കണ്ടെത്തിയത് എന്നും ആക്ഷേപമുണ്ട്. കോട്ടയം ജില്ലയിലും ഇതേ ആക്ഷേപമുണ്ട്.
ഐഎസ്ആര്‍ഒയുടെയും വിദൂര സംവേദ വിഭാഗത്തിന്റെയുമൊക്കെ ഉപഗ്രഹ ചിത്രങ്ങള്‍ക്കൊപ്പം ആരുടെയൊക്കെയോ ഗൂഢതാത്പര്യങ്ങളും പരിസ്ഥിതിലോല പട്ടിക വരയ്ക്കുന്നതില്‍ ഉപയോഗപ്പെടുത്തിയോ എന്നാണു ജങ്ങളുടെ സംശയം. വാഗമണ്‍ മലനിരകള്‍ ഒഴിവാകുമ്പോള്‍ അവിടെ സമീപകാലത്തു താത്പര്യം വളര്‍ത്തിയെടുത്ത ചിലരെ ആരൊക്കെയോ ചേര്‍ന്നു വീണ്ടും സഹായിക്കുകയായിരുന്നില്ലേ എന്നു സംശയിക്കണം.
അതേസമയം, രണ്ടാം ലോകമഹായുദ്ധകാലത്തു തിരുവിതാംകൂര്‍ രാജാവും ദിവാനും പിന്നീടു സ്വാതന്ത്യ്രം ലഭിച്ചശേഷം മുഖ്യമന്ത്രി പട്ടം താണുപിള്ളയും നടരാജപിള്ളയും പിന്‍ഗാമികളും ഒക്കെ പറഞ്ഞതുസരിച്ചും അവരുടെ വാഗ്ദാങ്ങള്‍ വിശ്വസിച്ചും മലിരകളില്‍ കയറി കൃഷി ചെയ്തവരുടെ പിന്‍തലമുറക്കാരെ ആര്‍ക്കു വേണം?
കുറ്റവാളി കൃഷിക്കാരന്‍!
ഒരളവോളം കൃഷിക്കാര്‍ തന്നെയാണു കുറ്റക്കാരെന്നും പറയാം. തങ്ങളുടെ കൈവശമുള്ള ഭൂമി ജൈവസമൃദ്ധമാക്കി നിറുത്തിയതാണ് അവര്‍ ചെയ്ത "തെറ്റ്.'' ദശാബ്ദങ്ങള്‍ക്കുശേഷവും ഉപഗ്രഹചിത്രങ്ങളില്‍ അവരുടെ ഭൂമി ജൈവസമൃദ്ധമായി കാണപ്പെടുന്നു. അതിനാല്‍ അവയെ പരിസ്ഥിതിലോലമാക്കാമെന്നു കസ്തൂരിരംഗന്‍ നിശ്ചയിച്ചു.
മറിച്ച് ആ പ്രദേശങ്ങള്‍ ഊഷരമാക്കാവുന്ന വിധം പ്രവര്‍ത്തിച്ചെങ്കില്‍ ഇന്നത്തെ ജൈവസമൃദ്ധി അവിടെ കാണുമായിരുന്നില്ല. പാറമടലോബികള്‍ക്കും മറ്റും തങ്ങളുടെ ഭൂമി വിട്ടുകൊടുത്തിരുന്നെങ്കിലും ഇപ്പോഴത്തെ വിപത്തില്‍നിന്ന് ഒഴിവാകാമായിരുന്നു. കുന്നിന്‍ചെരിവുകളില്‍ കൈയാലകള്‍ കെട്ടി മണ്ണു താങ്ങിനിര്‍ത്തിയും വെള്ളം സംഭരിച്ചും ദീര്‍ഘകാലവിളകളും തന്നാണ്ടുവിളകളും ഇടകലര്‍ത്തി കൃഷി ചെയ്തു മണ്ണും വെള്ളവും സംരക്ഷിക്കാതിരുന്നെങ്കില്‍ ഇന്നു നഷ്ടപ്പെടാന്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ആരും ആ ഭൂമി കണ്ട് അസൂയയോടെയും ആര്‍ത്തിയോടെയും അവ കൈവശപ്പെടുത്താന്‍ ഇപ്പോഴത്തേതുപോലെ കുത്സിതമാര്‍ഗങ്ങള്‍ തേടുകയില്ലായിരുന്നു.
മലയോര കര്‍ഷകരാരും യൂക്കാലിത്തോട്ടങ്ങളോ അക്കേഷ്യാത്തോട്ടങ്ങളോ തേക്കിന്‍തോട്ടങ്ങള്‍ പോലുമോ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം സര്‍ക്കാരോ പൊതുമേഖലാ കോര്‍പറേഷുകളോ പൊതുമേഖലാ കമ്പികളോ ആണു ചെയ്തത്; ചെയ്യുന്നതും. പക്ഷേ, അതിന്റെ പഴി മുഴുവന്‍ കര്‍ഷകന്റെ പുറത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലായാലും മറ്റു പരിസ്ഥിതി നിരൂപണങ്ങളിലായാലും മലയോരവാസികളാണ് അത്തരം തോട്ടങ്ങള്‍ക്ക് ഉത്തരവാദി എന്ന മട്ടിലാണു പ്രചാരണം. മഴ കൂടുന്നതിനും കുറയുന്നതിനും വെയില്‍ കൂടുന്നതിനും കുറയുന്നതിനുമെല്ലാം മലയോരവാസികളുടെ പുറത്തു കുറ്റംചുമത്തുന്ന നാട്ടില്‍ ഇങ്ങനെ പ്രചാരണം നടത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
റ്റി.സി. മാത്യു
(തുടരും)
ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യങ്ങളാണ് അവകാശങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനു നമുക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്വേച്ഛാധിപത്യരാജ്യങ്ങളിലും വ്യക്തികള്‍ക്ക് സോപാധികമായ ചില അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാറുണ്ട്; എന്നാല്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള അവകാശം പൗരന്മാര്ക്ക് ഉണ്ടായിരിക്കണം.
Monday, November 18, 2013
പശ്ചിമഘട്ടം പുകയുന്നു - 3
Subscribe to:
Post Comments (Atom)

No comments:
Post a Comment