Monday, April 11, 2011

എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുക

വിവാദങ്ങളിലൂടെ ഭരണം


=നിഷേധിക്കപ്പെട്ട സ്ഥാനാര്‍ഥിത്വത്തി നൊടുവില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇടപെടലിലൂടെ മത്സരിക്കുകയും ജയിക്കുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണോ എന്ന ചര്‍ച്ച ദിവസങ്ങള്‍ നീണ്ടു.

=മുഖ്യമന്ത്രിയായ വിഎസിന് ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ വേണമെന്ന ആവശ്യം പാര്‍ട്ടി തള്ളി. ഇക്കാര്യം വിഎസ് പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും ഈ വകുപ്പുകള്‍ കോടിയേരിക്കു നല്‍കാനായിരുന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.

= വിഎസ് പക്ഷക്കാരായ മന്ത്രിമാര്‍ക്ക് അപ്രധാന വകുപ്പുകളും ഔദ്യോഗികപക്ഷ മന്ത്രിമാര്‍ക്കു പ്രധാന വകുപ്പുകളും നല്‍കി സിപിഎം നേതൃത്വം തീരുമാനമെടുത്തു.

=മുന്‍ സര്‍ക്കാരിന്റെ കാലത്തു തങ്ങള്‍ എതിര്‍ത്ത എഡിബി വായ്പ വാങ്ങാനുള്ള തീരുമാനത്തെച്ചൊല്ലി മുഖ്യമന്ത്രിയും ഔദ്യോഗികപക്ഷ മന്ത്രിമാരും ചേരിതിരിഞ്ഞു. വായ്പ വാങ്ങാന്‍ പാടില്ലെന്നു മുഖ്യമന്ത്രി. വാങ്ങുമെന്നു ധനമന്ത്രി തോമസ് ഐസക്കും തദ്ദേശസ്വയംഭരണ മന്ത്രി പാലോളിയും പരസ്യമായി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി മൂന്നുതവണ ചേര്‍ന്നെങ്കിലും ഭിന്നത തീര്‍ന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും പാലോളിക്കും താക്കീതു നല്‍കിയാണു പോളിറ്റ് ബ്യൂറോ പ്രശ്നത്തിനു താത്കാലിക പരിഹാരം കണ്ടത്.

= വ്യാജ സിഡി നിര്‍മാണം പിടികൂടാന്‍ മുഖ്യമന്ത്രി നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ആഭ്യന്ത്രമന്ത്രി തിരിച്ചുവിളിച്ചതായിരുന്നു അടുത്ത തര്‍ക്കം.

= മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുക എന്ന മുഖ്യമന്ത്രിയുടെ അജന്‍ഡയെ സിപിഎം ഔദ്യോഗികപക്ഷവും സിപിഐയും ചേര്‍ന്നു വെട്ടി. മൂന്നാറിലെ മുഖ്യമന്ത്രിയുടെ പൂച്ചകള്‍ക്കു ദൌത്യം പൂര്‍ത്തിയാക്കാനാവാതെ മടങ്ങേണ്ടിവന്നു.

= മൂന്നാറിലെ നടപടികളുടെ ക്രെഡിറ്റ് ആര്‍ക്കാണെന്നുള്ളതിനെച്ചൊല്ലി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും വാക്പോരാട്ടം നടത്തി. രണ്ടുപേരെയും പോളിറ്റ് ബ്യൂറോയില്‍നിന്നു സസ്പെന്‍ഡു ചെയ്താണു പോരു പാര്‍ട്ടി അവസാനിപ്പിച്ചത്.

=മെര്‍ക്കിസ്റണ്‍ ഭൂമി, എച്ച്എംടി ഭൂമി, സ്മാര്‍ട്സിറ്റി സെസ് പദവി, ലോട്ടറിക്കസ്, എസ് കത്തി തുടങ്ങിയ വലിയ വിവാദങ്ങള്‍ വേറെ.

= മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്െടന്ന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ. സുരേഷ് കുമാറായിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഫയലുകള്‍ ഇവര്‍ മുക്കുകയാണെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിച്ചുപണിയും നടന്നു

= സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ചെയര്‍മാന്‍ ആരാകണമെന്നതിനെക്കുറിച്ചുള്ള തര്‍ക്കം ആഴ്ചകള്‍ നീണ്ടു. ഒടുവില്‍ മുഖ്യമന്ത്രി ചെയര്‍മാനും കൃഷിമന്ത്രി കണ്‍വീനറുമായി സമിതി രൂപീകരിച്ചെങ്കിലും രണ്ടു വര്‍ഷമായി യോഗം ചേര്‍ന്നിട്ടില്ല.

= സംസ്ഥാന ഖജനാവില്‍നിന്നു പണമെടുത്തു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടത് എംഎല്‍എമാരും ഡല്‍ഹിയില്‍ കേന്ദ്രവിരുദ്ധ സമരം നടത്തി.

= ഭരണം വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനത്തിനു സമിതിയെയും സിപിഎം കേന്ദ്ര നേതൃത്വത്തിനു നിയോഗിക്കേണ്ടി വന്നു.

= ലാവ്ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമോ എന്ന വിഷയവും മന്ത്രിസഭയിലെ ഭിന്നതയ്ക്കു കാരണമായി. ഇക്കാര്യത്തിലും മുഖ്യമന്ത്രി ഒരുപക്ഷത്തും ഔദ്യോഗികപക്ഷ മന്ത്രിമാര്‍ മറുചേരിയിലുമായിരുന്നു.

വിവാദങ്ങളില്‍ മറന്ന വാഗ്ദാനങ്ങള്‍

=പെണ്‍വാണിഭക്കേസിലെ പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാഗ്ദാനം തന്നെയായിരുന്നു ആദ്യം മറന്നത്. കിളിരൂര്‍ വിഐപി ആരെന്ന് ഇന്നും ദുരൂഹം. ഐസ്ക്രീം കേസിനെക്കുറിച്ച് ആവര്‍ത്തിച്ചു പറയുമ്പോഴും കണ്ണൂരിലെ പാര്‍ട്ടി നേതാവ് ഉള്‍പ്പെട്ട സാദാചാരവിരുദ്ധ കേസില്‍ മൌനമാണു മറുപടി.

= കാര്‍ഷിക കടാശ്വാസത്തിനു കേന്ദ്രം അനുവദിച്ച 72,000 കോടി രൂപയില്‍ 2,503 കോടി രൂപ കേരളത്തിലെ 11 ലക്ഷം കര്‍ഷകര്‍ക്കായി കിട്ടി. ഇതു സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായാണ് വിശേഷിപ്പിക്കുന്നത്.

=കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നതു രണ്ടു ലക്ഷത്തിലധികം അപേക്ഷകള്‍.

=കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പുവരുത്തുന്നതിനു 3000 കോടിയുടെ കാര്‍ഷിക വിലസ്ഥിരതാഫണ്ട് രൂപീകരിക്കുമെന്ന പ്രഖ്യാപനം അഞ്ചുവര്‍ഷമായി നടപ്പായില്ല.

= ഭക്ഷ്യസുരക്ഷാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി.

= കേരകര്‍ഷകര്‍ക്കു പെന്‍ഷന്‍ എന്നതു പ്രഖ്യാപനം മാത്രമായി.

= സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ വികസനത്തിനുള്ള തുക പാതിയിലധികം ഉപയോഗിച്ചിട്ടില്ല.

=ഉത്തേജക പാക്കേജ്, മാന്ദ്യവിരുദ്ധ പാക്കേജ് തുടങ്ങിയ പദ്ധതികള്‍ ഒന്നും നടപ്പായിട്ടില്ല.

=2005ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപസൌഹൃദ സസ്ഥാനം കേരളമായിരുന്നു. 2009 ല്‍ കേരളം ഏറ്റവും മോശം എന്ന തലത്തിലേക്കു താഴ്ന്നു. കേരളത്തിനു പിന്നില്‍ ബംഗാള്‍.

= രാജ്യത്തെ പ്രമുഖ വ്യവസായികളുടെ സംഘടനയായ അസോച്ചമിന്റെ 2010ലെ റിപ്പോര്‍ട്ടില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല

= 2005 ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 11.7 ശതമാനം ഉയര്‍ന്നു. 2011 ല്‍ അതു 9.5 ശതമാനമായി താഴ്ന്നു.= ഐടി മേഖലയില്‍ 10,000 കോടി രൂപയുടെ കയറ്റുമതി പ്രതിവര്‍ഷം നടത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 2,412 കോടി മാത്രമായിരുന്നു നേട്ടം. കര്‍ണാടകയില്‍ 87,000 കോടിയും മഹാരാഷ്ട്രയില്‍ 49,000 കോടിയും ലഭിച്ച സ്ഥാനത്താണിത്.

= കേരളത്തിന്റെ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട സ്മാര്‍ട് സിറ്റി പദ്ധതിക്ക് കരാറൊപ്പിട്ടത് ഭരണം തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍. അതും യുഡിഎഫ് കാലത്തെ കരാറില്‍ നിന്നു കാര്യമായ വ്യത്യാസങ്ങളില്ലാതെ. ലക്ഷക്കണക്കിനു യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ വെറുതെയായി.

=ഇരുപതിനായിരം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാനായില്ല. ആകെ വന്നത് 348 കോടി മാത്രം

= പ്രതിവര്‍ഷം 24,000 എന്‍ജിനീയര്‍മാരാണു കേരളത്തില്‍ നിന്നു പഠിച്ചിറങ്ങുന്നത്. 50,000 തൊഴിലവസരങ്ങളാണ് ഇവിടെയുള്ളത്. രണ്ടു ലക്ഷം ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതു വാക്കുകളില്‍ ഒതുങ്ങി.

=സംസ്ഥാനത്തിന്റെ കടം 78,000 കോടിയായി. കടത്തില്‍ 65 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്.

=കൊച്ചി മെട്രോ പദ്ധതിക്കു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി കിട്ടിയതാണ്. എല്‍ഡിഎഫ് വന്നപ്പോള്‍ പദ്ധതിയുടെ നടത്തിപ്പില്‍ ആശയഭിന്നതയുണ്ടായി. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രായോഗികമല്ലാത്ത വാദങ്ങളാണു സംസ്ഥാനം ഉയര്‍ത്തിയത്.

= ദേശീയ ജലപാതക്കായി 225 കോടി രൂപ ഗ്രാന്റായി കേന്ദ്രം അനുവദിച്ചതില്‍ 124 കോടിയും പാഴാക്കി.

=ഇടുക്കിയിലെ സ്പൈസസ് പാര്‍ക്ക് സ്ഥലമേറ്റെടുത്തു കൊടുക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. കേരളത്തോടൊപ്പം അനുവദിച്ച തമിഴ്നാട്ടില്‍ ശിവഗംഗയിലെ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടു രണ്ടരവര്‍ഷമായി.

= സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തു സുസ്ഥിരമായ കരാറും കുറഞ്ഞ ഫീസ്നിരക്കും ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. കുറഞ്ഞ ഫീസില്‍ പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാരുമായി സഹകരിക്കുന്ന കോളജുകളില്‍ പോലുമില്ല.

= മുഖ്യമന്ത്രി അച്യുതാനന്ദന്‍ അടക്കം 13 മന്ത്രിമാര്‍ പ്രതികളായ കേസുകള്‍ ഈ സര്‍ക്കാര്‍ പിന്‍വലിച്ചു.

= ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് പ്രതിയായ 18 കേസുകള്‍ ഇതുവരെ എഴുതിത്തള്ളി. സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസുകള്‍ എഴുതിതള്ളിയതു വേറെ.

=പോലീസ് സ്റേഷനുകളില്‍ നിന്ന് 27 തവണയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോയത്്.

= ഇന്ദിരാ ആവാസ് യോജന എന്ന പാവങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതി നടപ്പാക്കിയതേയില്ല.

= 65 വയസുകഴിഞ്ഞവര്‍ക്കെല്ലാം 100 രൂപ പെന്‍ഷന്‍ നല്‍കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല

=ക്ഷേമപെന്‍ഷന്‍ 4,000 രൂപയാക്കുമെന്ന പ്രഖ്യാപനം തട്ടിപ്പായിരുന്നുവെന്നു തെളിയുന്നു.ധനവകുപ്പ് ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.

= കെഎസ്്ആര്‍ടിസി പ്രതിവര്‍ഷം 1000 ബസുകള്‍ വീതം വാങ്ങുമെന്ന വാഗ്ദാനം ആദ്യവര്‍ഷം കൊണ്ടവസാനിച്ചു.

= കെഎസ്ആര്‍ടിസിയുടെ കടബാധ്യതയില്‍ 700 കോടി എഴുതിത്തള്ളുമെന്നതു കണക്കിലെ കളി മാത്രമായിരുന്നു. സര്‍ക്കാരിന്റെ ഓഹരിയാക്കി അതു മാറ്റുകയാണു ചെയ്തത്്.

= കഞ്ചിക്കോട് റെയില്‍വേ കോച്ചു ഫാക്ടറി അടക്കമുള്ള വിവിധ പദ്ധതികള്‍ക്കു സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടില്ല.

= സര്‍ക്കാരിന്റെ ആദ്യത്തെ നാലുവര്‍ഷം ശബരിമല തീര്‍ഥാടനകാലത്തു ആശയക്കുഴപ്പമായിരുന്നു. അരവണയും അപ്പവും കിട്ടാതെ ഭക്തര്‍ക്കു മടങ്ങേണ്ട സാഹചര്യമുണ്ടായി.

= നാലുവര്‍ഷം എയ്ഡഡ് സ്കൂള്‍, കോളജുകളില്‍ നിയമനനിരോധനം തുടര്‍ന്നു

= സുനാമി പുനരധിവാസം, ലോക ബാങ്ക് റോഡു വികസനപദ്ധതി എന്നിവ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിരവധി തവണ കേന്ദ്രം സമയപരിധി നീട്ടി നല്‍കി.

= ആദിവാസി ഭൂമി വിതരണം പൂര്‍ത്തിയായില്ല. 13,240 ആദിവാസി കുടുംബങ്ങള്‍ക്കു ഇനിയും ഭൂമി ലഭിക്കാനുണ്ട്.

= അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പായില്ല. മലയോരമേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു ഇനിയും പട്ടയം കിട്ടിയിട്ടില്ല

= 152 ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തെങ്കിലും കേരളം വേണ്െടന്നുവച്ചു.

= മത്സ്യത്തൊഴിലാളി കടാശ്വാസത്തിനും കേന്ദ്രമാണു പണം നല്‍കിയതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായാണു വിശേഷിപ്പിച്ചത്.

2 comments: