Sunday, January 29, 2012

കാസനോവ : ഇതുപോലൊരു ഊബിയ പടം

കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ഒന്നും വിചാരിക്കരുത് .ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു അലമ്പ് പടം കണ്ടിട്ടില്ല ...തീയേറ്റര്‍ തള്ളിപ്പോളിക്കാനാണ് തോന്നിയത് ...റിലീസ്‌ ദിവസം തന്നെ പോയി 100 രൂപ പോയതിന്റെ കേട് തീര്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ ..അതുകൊണ്ടാണ് ഇത്രയും എങ്കിലും എഴുതുന്നത്‌ ..കാശ് മുടക്കുന്നവനും ഉണ്ടേ അതിന്റെയൊരു ദെണ്ണം ..ഇത് വായിച്ചു ഒരുത്തനെങ്കിലും പടത്തിന് പോകാതിരുന്നാല്‍ അത്രയും സംതൃപ്തി ...

സിനിമയുടെ കഥയും തിരക്കഥയും അസഹനീയമാണ് എന്നൂ പറയാതെ വയ്യ ...ഡയലോഗ്, ഹോ എന്തൊരു ബോറ് ...കെളവന്‍ ലാലിന്‍റെ ഒടുകത്തെ അഭിനയ മോഹം കൊണ്ട് മറ്റൊരു അവരാധിച്ച പടം കൂടി കാണേണ്ടി വന്ന ഗെതികെട് ...എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നെകില്‍ സഹിക്കമായിരുന്നു ...റോഷന്‍ ആണ്ട്രൂസിന്റെ അടുത്തുനിന്നും ഇതുപോലൊന്ന് പ്രതീക്ഷിച്ചില്ല ...(റോഷന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് സീക്വന്‍സുകളും ഹോളിവുഡ് ശൈലിയോട് കിടപിടിക്കുംവിധം പകര്‍ത്തിയിട്ടുണ്ട് എന്ന് ഏതോ പോങ്ങന്‍ എഴുതിയതു വായിച്ചിരുന്നു,ഒന്ന് രണ്ടു ഹോളിവുഡ് സിനിമകള്‍ ആദ്യം കാണുക .ചേസ് സീക്വന്‍സുകള്‍ എങ്ങനെ എടുക്കണം എന്ന് അറിയാന്‍ The Bourne Ultimatum എങ്കിലും കാണുക)

ആദ്യത്തെ ഒരു അര മണിക്കൂര്‍ കൊള്ളാം .അന്നേരം കരുതിയത്‌ ഇത് കൊള്ളാല്ലോ ഇഷ്ടാ എന്നൊക്കെയാണ് ..പിന്നെ കാസനോവ എന്ന് എപ്പം കേള്‍ക്കാന്‍ തുടങ്ങിയോ അന്നേരം തുടങി അവരാധം ..

കഥ

ഇന്‍റര്‍നാഷണല്‍ പൂ..ക്കച്ചവടക്കാരന്‍ നായകന് പെണ്ണുങ്ങള്‍ ഹരമാണ് ...അങ്ങോട്ട്‌ പോയി മുട്ടുന്നതല്ല എല്ലാം ഇങ്ങു പോരുന്നു എന്നാണു സിനിമയില്‍ പറഞ്ഞു വെക്കുന്നത് ...കിളവനോട് പെണ്ണുങ്ങള്‍ക്ക്‌ താല്പര്യം തോന്നാനുള്ള കാരണമോ അതുമല്ലെങ്കില്‍ അതുപോലെ താല്പര്യം തിന്നിക്കുന്ന സീനോ സീഖ്വന്‍സോ പടത്തില്‍ ഇല്ല ...അങ്ങനെയിരിക്കെ ഒരുത്തിയെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു ...പ്രണയാഭ്യര്‍തന നടത്തേണ്ട ദിവസം നായകന്‍ കോഫി ഷോപ്പില്‍ കാത്തിരിക്കുന്നു ..നായിക വരുന്ന വഴിക്ക് മോഷ്ടാക്കളുടെ വെടിയേറ്റ്‌ മരിക്കുന്നു ..നായകന്‍ മോഷ്ടാക്കളെ തേടി വരുന്നു ...കൊലപാതകിയെ തട്ടുന്നു ...ഇതാണ് കഥ ..സ്ഥിരം കാണുന്നതൊക്കെ തന്നെ ..അതെന്തെങ്കിലുമാകട്ടെ ...രണ്ടര മണിക്കൂര്‍ ഒന്നെത്തിക്കാന്‍ തിരക്കതാ കൃത്തും സംവിധായകനും പെടാപാട് പെടുന്നതാണ് പടത്തിലുടനീളം കാണുന്നത് ...ലാലിന് പ്രായമായി എന്ന് വിചാരിക്കാം (എന്നും കൊണ്ട് ഒരു വിഡ്ഢി വേഷം കെട്ടണോ ), റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ...കുറച്ചു സൌണ്ട് സിസ്റ്റവും ഒരു ഹെലികോപറ്ററും കോട്ടും റ്റൈയ്യും ഇട്ട കുറെ പയ്യന്മാരും (വേണ്ടാത്തിടത് )എട്ടു-പത്ത് ബ്ലാക്ക്‌ ക്യാറ്റ്സിനെയും കൊണ്ടുവെച്ചാല്‍ എല്ലാവനും വായും പൊളിച്ചിരുന്നു കണ്ടു പൊക്കോളും എന്നാണോ ?!...റോഷന്റെ മറ്റു പടങ്ങള്‍ കണ്ടിട്ടുള്ളവരെ തികച്ചും നിരാശപ്പെടുത്തുന്നതാണ് പടം ...റോഷന്‍ ആന്‍ഡ്രൂസ് സിനിമ റിലീസ്‌ ചെയ്യുന്നതിന് മുന്നേ ഒരു വട്ടമെന്കിലും അതൊന്നു കണ്ടു നോക്കുക ..കാണാന്‍ കൊള്ളാവുന്നതാണോ എന്നൊന്ന് അറിയാമല്ലോ ...എന്നിട്ട് പോരെ ബാക്കിയുള്ളവന്‍റെ അണ്ണാക്കിലോട്ടു തിരുകാന്‍ ..

അസഹനീയം ..

പടം തുടങ്ങുന്നത് ഒരു ഫൈവ്‌ സ്റ്റാര്‍ കന്യാസ്ത്രീ മഠത്തില്‍ നടക്കുന്ന മോഷണത്തോടെ ആണ് ..ആര്‍ക്കോ കന്യാസ്ത്രീകളോടുള്ള കലിപ്പ് പടത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് ...കടിച്ചാല്‍ പൊട്ടാത്ത, കന്യാസ്ത്രീകളുടെ പേര് അവരെക്കൊണ്ട് പറയിക്കുക എന്നാ പഴകിപ്പോളിഞ്ഞ പഴയ നമ്പര്‍ തന്നെയാണ് പടത്തിലെ ഒരു പ്രധാന തമാശ .....പ്രസ്തുത കന്യാസ്ത്രീ മടത്തിലാണ് കന്യാസ്ത്രീ ആകാന്‍ പഠിക്കുന്ന റോമയുടെ കഥാപാത്രം .....ദാരിദ്രം കൊണ്ടാണ് ഒരാള്‍ മഠത്തില്‍ ചേരുന്നതെന്നു സിനിമയില്‍ വരച്ചുകാട്ടുന്ന നായകന്‍ ദരിദ്രയായ റോമയിടെ കഥാപാത്രം കോടീശ്വരിയായ തന്റെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന് മടത്തിലെ കന്യാസ്ത്രീകളുടെ മുഴുവന്‍ പ്രൊട്ടക്ഷനോടെ പോകുന്നു (ഇന്നേവരെ കേട്ട് കേള്വിയില്ലാത്ത കാര്യം !!)..നായിക മരിക്കുമ്പോഴും നായകന്‍ വില്ലനെ കൊല്ലുമ്പോഴും പ്രേക്ഷകര്‍ നിര്‍വികാരതയോടെ ഇരിക്കുന്നതാണ് ഈ പടത്തിന്റെ മറ്റൊരു പ്രത്യേകത ...ഇടവേള ആകുമ്പോള്‍ 'എന്തൊരു അലമ്പ് പടം ' എന്ന് മനസില്‍ പറഞു അടുത്ത ഭാഗത്തെങ്കിലും വല്ലതും കാണും എന്ന് കരുതിയാണ് ഇരുന്നത് ...എങ്കിലും ആദ്യ ഭാഗത്തെക്കാള്‍ ഭേദം രണ്ടാം ഭാഗം തന്നെ ..

പടത്തില്‍ കിളവന്‍ നായകന്‍ കിളുന്തുകളുമായി ആടിപ്പാടി നടക്കുന്ന മൂന്നു പാട്ടുകള്‍ ..അത് നല്ലതാണോ മോശമാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല ..എങ്കിലും സിനിമയിലെ രണ്ടാമത്തെ പാട്ട് എന്തിനായിരുന്നു എന്ന് മനസ്സിലായില്ലേ ...എവിടെയെങ്കിലും കുറച്ചു പാട്ട് തിരുകിക്കയറ്റണം..അത്രമാത്രം .അത് നല്ലതാണോ മോശമാണോ എന്നതൊന്നും പ്രശ്നമല്ല ..സിനിമാ കാണുന്ന പ്രേക്ഷകരെ നായകന്‍ പ്രണയത്തിന്റെ ബാലപാടങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കൌതുകമുണര്തുന്നുണ്ട് ...

പറഞ്ഞു വരുന്നതിതാണ് ,ഒരു പണിയുമില്ലെങ്കില്‍ മാത്രം ഈ പടം പോയി കാണുക അല്ലാത്തവര്‍ ആ പൈസ നേര്ച്ചപ്പെട്ടിയിലിടുകയോ അല്ലെങ്കില്‍ ഒരു ചിക്കന്‍ ബിരിയാണി മേടിച്ചു കഴിക്കുകയോ ചെയ്യാം ...അത്രയുമേ എനിക്ക് പറയാനോള്ളൂ ..ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം ...

വായിച്ചതില്‍ ബെസ്റ്റ്‌ റിവ്യൂ..
http://purambokkilanjucent.blogspot.com/2012/01/blog-post_27.html

2 comments:

  1. കഴിഞ്ഞ ദിവസം തിരോന്തോരത്ത് ശ്രികുമാർ തിയേറ്ററിലേക്ക് ഒരു ടെമ്പോ നിറയെ പയ്യ്ന്മാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് പായുന്നതുകണ്ടു..ഈ പടം കാണാൻ.

    ReplyDelete
  2. ലാലും മമ്മൂക്കയും പണി നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. (മമ്മൂക്ക തന്റെ ജൂനിയര്‍ ഹോര്‍ലിക്സിനെ രംഗത്തിറക്കി കഴിഞ്ഞു. ലാലിന്റെത് ഇപ്പൊഴും അമൂല്‍ ബേബിയാണെന്ന് തോന്നുന്നു.)

    ReplyDelete