പാവങ്ങളുടെ പക്ഷംചേര്‍ന്ന് നിര്‍ധനരുടേയും നിരാലംബരുടേയും ആശ്രയമായി മാറിയ ലാറ്റിനമെരിക്കൻ ആര്ച്ചുബിഷപ്പാണ് ഓസ്കാർ റൊമേരോ . മര്‍ദ്ദിതരും പീഡിതരുമായ പാവങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട്, അവരുടെ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതിനും, നീതി ലഭിക്കുന്നതിനുംവേണ്ടി പോരാടിയ ആ നല്ലിടയന്‍ 1980 മാര്‍ച്ച് 24-ന് തന്‍റെ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ചൂഷകരുടെ വെടിയുണ്ടയേറ്റു അള്‍ത്താരയില്‍ വീണു മരണമടയുകയാണുണ്ടായത്. നിലപാടുകളുടെ പേരില് പലപ്പോഴും 'കമ്മ്യൂനിസ്റ്റ്' എന്ന് വിളി കേൾക്കേണ്ടതായും അദ്ദേഹത്തിന് വന്നിട്ടുണ്ട് ..കേരളത്തിലെ മലയൊരമെഖലയായ ഇടുക്കിയിലെ രൂപതാ മെത്രാൻ മാർ ആനികുഴിക്കുഴിക്കാട്ടിലിൽ റൊമെരായോടെ നിഴലുകൾ കാണുന്നവരുണ്ട് (Vidio കാണുക ).നിർഭാഗ്യകരമെന്നു പറയട്ടെ നികൃഷ്ടജീവി എന്ന് കേള്ക്കനാണ് അദേഹത്തിന് ഭാഗ്യമുണ്ടായത് ...എങ്കിലും ജീവനോടെ ഉണ്ട് എന്നത് വലിയ കാര്യമാണല്ലോ ..യേശുവിനെ പിശാചിന്റെ തലവനായ ബെല്സബൂൽ എന്നാണു വിളിച്ചത് എന്നും ഓർക്കണം ..യഹൂദജനത്തിന്റെ മതാത്മകമായ ചിന്തകളോടും ആചാരങളോടുമുള്ള പരസ്യമായ ഒരു വെല്ലുവിളിയായിരുന്നു പലപ്പോഴും യേശുവിന്റെ വാക്കുകളും പ്രവൃത്തികളും . അതികഠിനമായിരുന്നു പലപ്പോഴും അവിടുത്തെ വാക്കുകള്‍ (മത്താ 23:13-16,27-28) എന്ത് വിലകൊടുത്തും സമാധാനവും സ്വര്യവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നില്ല യേശു എന്നതിനു ഏറ്റവും സ്പഷ്ടമായ തെളിവാണല്ലോ ജറുസലേം ദേവാലയ ശുദ്ധീകരണം .പിതാവിന്റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കിയവര്‍ക്കെതിരെ ചാട്ടവറെടുക്കുവാന്‍ അവിടുന്ന് ഒരിക്കലും സന്ദേഹിച്ചില്ല (മത്താ 21:12-13) യഹൂദരുടെ ഏറ്റവും വലിയ മതാധികാരിയായിരുന്ന പ്രധാന പുരോഹിതന്‍ യേശുവിനെ തന്റെ ശിഷരെയും പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ , അവിടുത്തെ മറുപടി വിധേയയത്വത്തിന്റെയും ഭയഭക്തി ബഹുമാനങ്ങളുടെയും മാതൃകയായിരുന്നുവെന്നു പറയുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല :"നീ എന്നോട് ചോദിക്കുന്നതെന്തുകൊണ്ട് ?ഞാന്‍ പറഞതെന്താണെന്നു കേട്ടവരോട് ചോദിക്കുക" (യോഹ 18:21). റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിനോടും അവിടുന്നു പറയുന്നു :"ഉന്നതങ്ങളില്‍നിന്നു നല്കപ്പെട്ടിട്ടില്ലായെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (യോഹ 19:11) ഹെറോദേസ് രാജാവിനെ കുറുക്കനെന്നു വിളിക്കാന്‍ യാതോരു മടിയും അവിടുന്നു കാണിക്കുന്നില്ല (ലൂക്ക 13:32).ചുരുക്കിപ്പറഞ്ഞാല്‍ ,മനുഷ്യരുടെ മുഖം നോക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറയുവാന്‍ യേശു ഒരിക്കലും മടി കാണിച്ചില്ല .അതിന്റെ പരിണിതഫലമെന്തയിരിക്കുമെന്നോ തനിക്ക് അത് എന്ത് ദോഷം ചെയ്യുമെന്നോ അവിടുന്ന് പരിഗണിച്ചില്ല .ഇരുതല വാള്‍ പോലെ അവിടത്തെ വാക്കുകള്‍ പലര്‍ക്കും മുറിവേല്‍പ്പിച്ചു (ഹെബ്രാ 4:12 കാണുക ).പലരും അങ്ങനെ അവിടുത്തെ ശത്രുക്കളായി .സ്വന്തം സഹോദരന്മാര്‍ പോലും യേശുവില്‍ വിശ്വസിച്ചില്ലെന്നും ,ജനക്കൂട്ടത്തിനിടയില്‍ അവിടുത്തെക്കുറിച്ചു ഭിന്നിപ്പും പിറുപിറുപ്പുമുണ്ടായെന്നും സുവിശേഷകനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (7:5,12,32,42). ഇത്രയും പറഞ്ഞത് പാവങ്ങളുടെയും നീതിയുടെയും പക്ഷം പിടിക്കുമ്പോൾ യേശുവിനെ പോലെയായിരിക്കണം അജപലകർ എന്ന് ഒര്മിപ്പിക്കനാണ് ..സമൂഹം എന്ത് പറയുന്നു എന്ത് വിചാരിക്കുന്നു എന്ന കാര്യം അവർ നോക്കേണ്ടതില്ല ..വിഷലിപ്തമായ സമൂഹത്തില നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ..??
"സത്യസന്ധനും നിഷ്പക്ഷനുമായ ഒരു നേതാവിനെ വെയിലത്തു നിര്‍ത്തി " എന്നൊരു ബ്ലോഗ്ഗർ എഴുതികണ്ടു ... ...സത്യസന്ധനും നിഷ്പക്ഷനുമായ പിടി തോമസിന് സീറ്റ് കൊടുക്കാത്തതാണ് ഇവിടെ ബ്ലോഗറെ ചൊടിപ്പിച്ചത് ...ആള് സത്യസന്ധനും നിഷ്പക്ഷനുമാണോ എന്നൊന്നും നമുക്കറിയില്ല ..ആണെന്ന് തന്നെ ഇരിക്കട്ടെ ഒരു ജനപ്രതിനിധിക്ക് ഈ രണ്ടു ഗുണങ്ങൾ മതിയോ ...ഈ ഗുണങ്ങൾ മാത്രം നോക്കിയായിരുന്നു എങ്കിൽ ഇടുക്കിയിലെ ഏതെങ്കിലും വികാരിയച്ചനെ പിടിച്ചു സ്ഥാനര്തി ആക്കിയാൽ മതിയല്ലോ ...ഇതുമാത്രം പോര എന്ന് എല്ലാവര്ക്കും അറിയാം ..സ്ഥാനര്തിക്ക് ജനങ്ങളോടുള്ള കരുതലുണ്ടായിരിക്കണം ,ജനങ്ങൾക്കുവേണ്ടി നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ ഉള്ള സാമർത്യം ഉണ്ടായിരിക്കണം ,വകതിരിവ് ഉണ്ടായിരിക്കണം ,വിവേകം ഉണ്ടായിരിക്കണം അങ്ങനെ അങ്ങനെ പോകുന്നു ഗുണങ്ങൾ ...ഈ പറഞ്ഞത് ഏതെങ്കിലും പിടി തോമസ് എന്ന ജനപ്രതിനിതിക്ക് ഉള്ളതായി മലയോരാജനത കണ്ടില്ല ...അതുകൊണ്ടാണല്ലോ തന്റെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഗാട്ഗിൽ റിപ്പോര്ട്ട് നടപ്പിലാക്കണം എന്ന് പറഞ്ഞു ഇപ്പോഴും നടക്കുന്നത് .ജനദ്രോഹപരമായ കാര്യങ്ങൾ ഒഴിവാക്കണം എന്ന് പറയാൻ പോലുമുള്ള വകതിരിവോ വിവേകമോ ഇദ്ദേഹത്തിനു ഒരിക്കലും ഉണ്ടായിരുന്നില്ല ..മലയോരജനതക്ക് ഒരു കെണിയായി തീരാൻ സാദ്യതയുള്ള റിപ്പൊർട്ടിൽ നിന്ന് കര്‍ഷകരെ രക്ഷിക്കേണ്ടതിന്റെ പിന്നിലെ നീതിയെപ്പറ്റി ഈ ജനപ്രതിനിധിക്ക് എന്ത് ബോധ്യമാണ് ഉള്ളത് ..അതുകൊണ്ട് പുകഞ്ഞ കൊള്ളി പുറത്ത് .. ഇനി ചെയ്യാവുന്നത് ഫിനാസ് മിനിസ്റ്ററടെ പീഎ യോ ( സത്യസന്ധനാണല്ലോ !) ,കേന്ദ്രത്തിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയോ ,ഏതെങ്കിലും ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോലായി പ്രഖ്യപിക്കാനുണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റിയുടെ തലവനോ ,അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ ഗവര്ണറൊ അതുമല്ലെന്മിൽ കേന്ധ്രത്തിലെ പ്രതിരോധമന്ത്രിയൊ ഒക്കെ ആക്കാമല്ലോ ..മലയോര ജനത ഇത്രയുമേ പറയുന്നൊളൂ ഞങ്ങൾ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ട ഈ ജനപ്രതിനിധിയെ ഞങളുടെ തലയിൽ ഇനിയും കേട്ടിവയ്ക്കരുതെ ....ഈ തങ്കക്കുടത്തിനെ ആര്ക്ക് വേണമെങ്കിലും എടുക്കാം . ... സത്യസന്ധനാണ് നിഷ്പക്ഷനാണ് ...ഒരു തരം രണ്ടു തരം ......ആരുമൈല്ലെ ..ങേ ങേ ....
സഭ കേവലം ഒരുപറ്റം ആളുകളുടെ കൂട്ടമല്ല, വിശ്വാസികളുടെ സമൂഹമാണ്. ദൈവത്തെ ആശ്രയിക്കുന്നവരും ദൈവത്തില്‍ പ്രതീക്ഷ വച്ചിരിക്കുന്നവരുമാണ്. ഒരേസമയം ദൈവികവും മാനുഷികവും വ്യക്തിഗതവും സാമൂഹികവുമായ യാഥാര്‍ഥ്യമാണ് സഭ. സത്യത്തിനും നീതിക്കുംവേണ്ടി നില്‍ക്കുന്ന സഭയ്ക്ക് പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ പ്രതിനിധികള്‍ രാഷ്ട്രീയാധികാരത്തിന്റെ ദുര്‍വിനിയോഗത്തിനെതിരേ ശബ്ദമുയര്‍ത്തുകയും നീതിപൂര്‍വം അധികാരം പ്രയോഗിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്നുണ്ട്. ഈശോ പരസ്യജീവിതമാരംഭിക്കുന്നത് വളരെ തനിമയുള്ള രീതിയിലാണ്: ഐസയാസ് പ്രവാചകനെ കൂട്ടുപിടിച്ച്: "ദരിദ്രരോടു സുവിശേഷമറിയിക്കുവാനും ബന്ധിതര്‍ക്കു മോചനം നല്‍കാനും അന്ധര്‍ക്കു കാഴ്ചനല്‍കാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം നല്‍കാനും കര്‍ത്താവിനു സ്വീകാര്യമായ വത്സരമൊരുക്കാനും" (ലൂക്കാ 4:19). ഇതാണു വാസ്തവത്തില്‍ ക്രൈസ്തവരുടെ ഭരണഘടന.
പൊതുസമൂഹത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ദിശാബോധവും ധാര്‍മികബോധവും ആത്മീയവീക്ഷണങ്ങളും നഷ്ടപ്പെടുമ്പോള്‍ സഭയും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടിവരുന്നു. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ രംഗങ്ങളില്‍ പൊതുസമൂഹം പങ്കാളിത്തമാവശ്യപ്പെടുമ്പോള്‍ സഹകരിക്കാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭാസമൂഹത്തിന്റെ കൂട്ടായ്മയും കെട്ടുറപ്പും തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോഴും ഭരണാധികാരികള്‍ അവരുടെ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യുമ്പോഴും സഭയ്ക്ക് ഇടപെടേണ്ടിവരും. അഭിപ്രായ സമന്വയങ്ങളും ബോധവത്കരണവും നടത്തേണ്ടിവരും. രാഷ്ട്രീയാധികാരത്തിന്റെ ലക്ഷ്യം രാഷ്ട്രീയപാര്‍ട്ടികളുടെ സ്വന്തം സ്ഥാപിതതാല്‍പര്യങ്ങളല്ല പൊതുക്ഷേമമായിരിക്കണമെന്നുംഅത് വിനിയോഗിക്കേണ്ടത് നിയമവ്യവസ്ഥിതിക്കു ചേര്‍ന്ന വിധത്തിലായിരിക്കണമെന്നും രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ "സഭ ആധുനിക ലോകത്തില്‍" എന്ന പ്രമാണരേഖ ഉദ്ബോധിപ്പിക്കുന്നു (74). അധികാരദുര്‍വിനിയോഗത്തിനെതിരേ പൗരന്മാര്‍ക്ക് നിയമാനുസൃതമാര്‍ഗ്ഗത്തിലൂടെ തങ്ങളുടെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനവകാശമുണ്ട്. പൊതുക്ഷേമം ലക്ഷ്യംവച്ച് രാജ്യസേവനം ചെയ്യുന്നവരെ സഭ വിലമതിക്കുന്നു. സഭ എപ്പോഴെങ്കിലും പൊതുവിഷയങ്ങളിലോ രാഷ്ട്രീയവിഷയങ്ങളിലോ ഇടപെടുമ്പോള്‍ അത് അസഹിഷ്ണുതയുടെ വിഷയമായിട്ടോ ഒരു കടന്നുകയറ്റത്തിന്റെ അടയാളമായിട്ടോ കാണേണ്ടതില്ല.
നിലവിലുള്ള ജീർണ്ണതകൾക്കെതിരേ മാറ്റത്തിന്റെ ശംഖനാദം മുഴക്കിയ പ്രസ്ഥാനങ്ങളാണ് സംഘടിതമതങ്ങൾ. പിൽക്കാലത്ത് അവയിൽ കടന്നുകയറിയ ജീർണ്ണതകളും ചൂഷകരേയും കണ്ടിട്ടാണ് മാർക്ക്സ് മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി ചിത്രീകരിച്ചത്, അതാകട്ടെ സാന്ദർഭികമായി മാത്രവും. മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ തന്നെയാണ് ഇന്നത്തെ ലോകസംസ്കാരത്തിന്റെ നിലനിൽപിന് ആധാരമായിട്ടുള്ളത്.
എല്ലാക്കാര്യങ്ങളിലും അവസാനവാക്ക് രാഷ്ട്രീയക്കാരുടേതാണെന്നു കരുതുന്നത് ആര്‍ക്കും ഭൂഷണമല്ല. വ്യക്തിസ്വാതന്ത്യ്രത്തിന്റെകൂടി ഫലമാണു ജനാധിപത്യത്തിലെ വൈവിധ്യമാര്‍ന്ന ചിന്തകളും താത്പര്യങ്ങളും. വിവിധ വിഭാഗങ്ങളുടെ ന്യായമായ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ചു സമ്വയിപ്പിച്ചു മുമ്പോട്ടുകൊണ്ടുപോകാനാണു ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കേണ്ടത്. തൊഴിലാളികള്‍, ദളിതര്‍, ഗിരിവര്‍ഗക്കാര്‍ തുടങ്ങിയവരെല്ലാം വിവിധ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അവരുടെ ന്യായമായ താത്പര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നത് അവരുടെ മുമ്പിലുളള കീഴടങ്ങലായി ആരും ദുര്‍വ്യാഖ്യാനം ചെയ്യാറില്ല. അതെനിലയില്‍ത്തന്നെ സമുദാങ്ങളുടെയും മതസമൂഹങ്ങളുടെയും ന്യായയമായ അവകാശങ്ങളെ കാണണം. അവ സാധിച്ചുകൊടുക്കാന്‍ രാഷ്ട്രീയക്കാര്‍ ബാധ്യസ്ഥരാണ്. പളളിയും പട്ടക്കാരും മൌലിക സ്വാതന്ത്യനീഷേധത്തിതിനെരായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്; മൌലികാവകാശ സംരക്ഷണത്തിനായി ശക്തമായ നിലപാടുകളെടുത്തിട്ടുണ്ട്. അങ്ങനെയുള്ളനിലപാടുകള്‍ ഇനിയും എടുക്കേണ്ടിവരാം.എന്നാല്‍, ഇവയൊക്കെ കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കാണെന്ന് കരുതേണ്ടതില്ല ..

No comments:
Post a Comment