
'കടുവാക്കൂട്ടില് തലയിടാന്‍ പാടില്ല' എന്ന പ്രമാണം ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇനി ഇല്ല. എന്തിനും ഏതിനും ബംഗാളിലേയ്ക്കു നോക്കുക എന്നു പുലമ്പിക്കൊണ്ടിരുന്ന കേരളത്തിലെ കമ്യൂണി സ്റുകാരും വായടച്ചിരിക്കുകയാണ്. മമത ബാനര്‍ജിയും തൃണമുല്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റു പാര്‍ട്ടിക്കു നല്കിയ പ്രഹരത്തിന്റെ പരിക്കുകള്‍ അത്ര എളുപ്പത്തില്‍ സുഖപ്പെടുന്നതല്ല എന്ന തിരിച്ച റിവ് യച്ചൂരിക്കും കാരാട്ടിനും മറ്റും ഉണ്ടായിരിക്കുന്നു. എങ്കിലും കേരളത്തില്‍ ഇടയ്ക്കിടെ വി.എസ്സും കൂട്ടരും ഓലപ്പടക്കങ്ങള്‍ക്ക് തീ കൊടുത്ത് എറിയുന്നുണ്ട്. അവ എറിയുന്നവരുടെ കയ്യിലിരുന്ന് തന്നെ പൊട്ടി അവരുടെ തന്നെ പ്രതിച്ഛായയ്ക്കും (അങ്ങനെ ഒന്നു ണ്െടങ്കില്‍) പാര്‍ട്ടിക്കുമാണ് പൊള്ളലേല്‍ക്കുന്നത്. വി.എസ്. അച്യു താനന്ദന് വെറുതെ ഒരു പാര്‍ട്ടി വക്താവല്ല അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂലീനതയും മര്യാദയും സത്യസന്ധതയുമൊക്കെ സാധാരണ ജനങ്ങള്‍ പ്രതീ ക്ഷിക്കുന്നുണ്ട്. അദ്ദേഹത്തെ ഒരു കാലത്ത് ജനങ്ങളുടെ മുഖ്യമന്ത്രി എന്നൊക്കെ വിളിച്ചിരുന്നു. വര്‍ഗീയത വളര്‍ത്തുകയോ പ്രോത്സാ ഹിപ്പിക്കുകയോ ചെയ്യുന്ന വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇത് പറയാന്‍ കാരണം ഈയിടെ വി.എസ് നടത്തിയ ചില വില കുറഞ്ഞതും അപകടകരവുമായ പ്രസ്താവനയാണ്. കേരളത്തില്‍ ക്രൈസ്തവ വര്‍ഗീയതയും മുസ്ളിം വര്‍ഗീയതയും വര്‍ദ്ധിക്കുക യാണ്. കോണ്‍ഗ്രസ് മതേതരത്വത്തിന്റെ പേരില്‍ വര്‍ഗീയത കളിക്കു കയാണ്. ഇവ പറയുമ്പോള്‍ എന്താണ് മുഖ്യമന്ത്രിയുടെ മനസ്സിലി രുപ്പ് എന്ന് വായിച്ചെടുക്കാന്‍ സാധാരണക്കാരനു പോലും സാധി ക്കും. പാര്‍ട്ടിക്കുള്ളിലെ സ്വത്വ രാഷ്ട്രീയ വിചാരങ്ങളും വി.എസ്സിന്റെ പ്രസ്താവനയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ ബുദ്ധിജീവിയായ സാക്ഷാല്‍ കെ.ഇ. എന്നാണ് സ്വത്വ രാഷ്ട്രീയ ത്തിന്റെ വഴികളെക്കുറിച്ച് പാര്‍ട്ടിയെ ബോധവത്കരിച്ചത്. അത് മാര്‍ക്സിസത്തിന്റെ വര്‍ഗസമരവുമായി ഏറ്റുമുട്ടുമെന്നു കണ്ടപ്പോള്‍ കെ.ഇ.എന്നിന് പറഞ്ഞതു വിഴുങ്ങേണ്ട അവസ്ഥയും വന്നുചേര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിക്ക് എന്തു വര്ഗസമരമാണുള്ളതെന്ന് ആര്‍ക്കും അറിയാത്ത ഒരവസ്ഥയുമുണ്ട്. വികസനത്തിനും പണത്തിനും വേണ്ടി ഏതു മുതലാളിയെയും മുതലാളിത്തശൈലിയെയും അവ ലംബിക്കുന്നതില്‍ യാതൊരു കൂസലുമില്ലാത്ത വര്ഗസമരക്കാരാണ ല്ലോ പാര്‍ട്ടിയുടെ സ്വന്തം നേതാക്കന്മാര്. സ്വത്വ രാഷ്ട്രീയത്തിന്റെ വഴിത്താരയില്‍ തന്നെയല്ലേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് വര്‍ഗീയതയുടെ പര്യായമായ അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി. പി.യെയും ജമാ അത്ത് ഇസ്ളാമിയെയും മാര്‍ക്സിസ്റ് പാര്‍ട്ടി കൂടെ നിറുത്തിയത്. സ്വത്വ രാഷ്ട്രീയത്തിന്റെ അര്‍ത്ഥതലങ്ങളിലാണ് കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ എന്നും നിലകൊണ്ടിട്ടുള്ളത്. അധികാരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ വര്‍ഗീയ കാര്‍ഡുകള്‍ നിരത്താതെ കേരളത്തില്‍ മാര്‍ക്സിസ്റു പാര്‍ട്ടിക്കു സാധിക്കുകയില്ല എന്ന സത്യം വര്‍ഗസമരം എന്ന സംജ്ഞയേക്കാള്‍ കൂടുതല്‍ അവര്‍ മനസ്സിലാക്കിയിട്ടുള്ളവരുമാണ്.
'വളരുന്തോറും പിളരും പിളരുന്തോറും വളരും' എന്ന പേരു ദോഷമുള്ള കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചത് കേരളത്തിലെ കത്തോലിക്കാസഭയുടെ മെത്രാ ന്മാരുടെ ഒത്താശയിലാണെന്ന നിഗമനത്തിലാണ് ക്രൈസ്തവ വര്‍ഗീയതയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. യാതൊരു തെളിവുമി ല്ലാതെ അടിസ്ഥാനരഹിതവും അപക്വവുമായ ഇത്തരം പ്രസ്താവ നകള്‍ തെരുവില്‍ വിളിച്ചുപറയുന്നത് വി.എസിന് ബോധമില്ലാഞ്ഞി ട്ടല്ല. മറിച്ച് മനഃപൂര്‍വം സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തി പാര്‍ട്ടിയുടെ വര്‍ഗീയ വോട്ടുകള്‍ കരസ്ഥമാക്കാന്‍ തന്നെയാണ്. കേരളത്തിലെ തീവ്ര ഹിന്ദുത്വത്തെ സഹായിക്കുന്ന പ്രസ്താവനയാ ണിത്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് തീവ്ര ഹിന്ദുത്വത്തെ ശക്തി യുക്തം എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ തലമൂത്ത നേതാവ് ഇവിടെ അവരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഇറക്കുന്നതു സ്വത്വ രാഷ്ട്രീയമായോ വര്‍ഗീയ രാഷ്ട്രീയമായോ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരെ കുറ്റം പറ യാനാകുമോ?
ബംഗാളില്‍ ബുദ്ധദേവിന്റെ ബുദ്ധിമോശവും പാര്‍ട്ടിയുടെ ധാര്‍ഷ്ട്യവും വരുത്തിവച്ച ആപത്തുതന്നെ ബുദ്ധിജീവികളെന്നു സ്വയം അവകാശപ്പെടുന്ന ധാര്‍ഷ്ട്യത്തിന്റെ അവതാരങ്ങളായ മാര്‍ക്സിസ്റ് നേതാക്കന്മാര് കേരളത്തിലും വരുത്തിവയ്ക്കുന്നു. എല്ലാ ദിവസവും എല്ലാ മാധ്യമങ്ങളിലും ഖജനാവിലെ പണമെടു ത്ത് ഈ സര്‍ക്കാരിന്റെ സ്തുതിഗീതങ്ങള്‍ പരസ്യപ്പെടുത്തി നാലാം വാര്‍ഷികാഘോഷങ്ങള്‍ തകര്‍ക്കുമ്പോള്‍ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും മറ്റും പ്രതിസന്ധികള്‍ അരങ്ങു തകര്ക്കു കയാണ്. ഈ രംഗങ്ങളിലാണ് മുഖ്യമന്ത്രിയുടെ ക്രിയാത്മകമായ ഇടപെടലുകള്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഹഹഹ.... കൊള്ളാം കൊള്ളാം !!!
ReplyDeleteഹൈന്ദവ സവര്‍ണ്ണത ഹൈജാക്കുചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
(ഭൂമാഫിയ) തോട്ടത്തിന് (എസ്റ്റേറ്റ് എന്നു പറയാം)ദോഷൈകദൃക്കുകളുടെ കണ്ണുതട്ടതിരിക്കാന് വരംമ്പത്ത് കുത്തി നിര്‍ത്തിയിരിക്കുന്ന കേവലം
നോക്കുകുത്തികള്‍ മാത്രമാണ് അവര്‍ണ്ണരായ അച്ചുതാനന്ദനും പിണറായിയും.
നംബ്യാരച്ചി ശ്രീമതിയും സഹോദരി പതി ജയരാജന് നംബ്യാരും കൊടിയേരിക്കുറുപ്പും ഐസക്കും കൂടി തട്ടിമുട്ടി വരവു ചിലവൊപ്പിച്ച് നാരാണപ്പണിക്കരുടെ വാത്സല്യത്തിനായി... പാവങ്ങള്‍ ഭരണയന്ത്രം തള്ളി ക്ഷീണിക്കുന്നു !!!
ഇതൊന്നുമറിയാതെ ജനമെന്തൊക്കെയോ പുലംബുന്നു. ആരുടെയൊക്കെയോ പക്ഷം ചേര്‍ന്ന് കൂറു കാണിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നു.
അടിമത്വത്തിന്റേയും സവര്‍ണ്ണ മാടംബിത്വത്തിന്റേയും വിവിധ രൂപഭാവങ്ങള്‍ :)