Sunday, August 29, 2010

എസ്എസ്എല്‍സിക്കാരന്‍ സ്റേറ്റ് കോഓര്‍ഡിനേറ്റര്‍!

തിരുവനന്തപുരം: തസ്തിക സൃഷ്ടിക്കുന്നതിനു മുമ്പ് നിയമനം! എങ്ങും കേട്ടിട്ടില്ലാത്ത, കൌതുകകരമായ നിയമനം നടന്നത് അനര്‍ട്ടിലാണ്. പ്ളാനിംഗ് ബോര്‍ഡ് അംഗവും അനര്‍ട്ട് പുന:സംഘടനാ കമ്മിറ്റിയില്‍ അംഗവുമായിരുന്ന വ്യക്തിയുടെ ഭാര്യയാണ് ഇങ്ങനെ ഉന്നതതസ്തികയില്‍ നിയമനം നേടിയത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 18-9-2009 ലാണ് തസ്തിക സൃഷ്ടിച്ചതായി കാണുന്നത്. എന്നാല്‍, നിയമനം നടത്തിയതാകട്ടെ 28-8-2009ലും. 5-7-2010ല്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സി.പി.ഐ.എം. (കോര്‍പറേറ്റ് പ്ളാനിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്) എന്ന ഈ തസ്തിക സൃഷ്ടിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. ഈ തസ്തിക പുനര്‍നാമകരണമായിരുന്നെന്നാണ് മറുപടി. ഈ മറുപടി ലഭിക്കുന്നതാകട്ടെ നിയമനം നടത്തി തസ്തികയും സൃഷ്ടിച്ചു കഴിഞ്ഞാണെന്ന് അറിയുമ്പോള്‍ സംഗതിയുടെ ഗൌരവം വീണ്ടും കൂടുന്നു.

നിയമപ്രകാരം അനര്‍ട്ടില്‍ എന്തെങ്കിലും നിയമനം നടത്തണമെങ്കില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതിനു സര്‍ക്കാരിന്റെ അംഗീകാരവും വേണം. നടപ്പിലാക്കേണ്ടത് അനര്‍ട്ട് ഡയറക്ടര്‍ ആണ്. എന്നാല്‍, ഇപ്പോള്‍ ഇവിടെ നടക്കുന്ന നിയമനങ്ങള്‍ വഴിവിട്ടതാണെന്നു വ്യാപക പരാതിയുണ്ട്.

എസ്എസ്എല്‍സി മാത്രം യോഗ്യതയുള്ള ജീവനക്കാരനെ സ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫീല്‍ഡ് ഇംപ്ളിമെന്റേഷന്‍ എന്ന തസ്തികയില്‍ പുനര്‍നിയമനം നല്കി. ഇയാള്‍ക്ക് അനര്‍ട്ട് അഡ്വാന്‍സ് നല്കിയതു 17.27 ലക്ഷം രൂപയാണ്. ഇതിനെക്കുറിച്ച് 2010ലെ എ.ജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടും നടപടി ഉണ്ടായില്ല. എന്നുമാത്രമല്ല ഈ ജീവനക്കാരന് 16.50 കോടിയുടെ പ്രോജക്ട് നടത്തിപ്പിന്റെ ചുമതലയും നല്കി. തുടര്‍ന്നാണ് സ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫീല്‍ഡ് ഇംപ്ളിമെന്റേഷന്‍ എന്ന തസ്തികയില്‍ പുനര്‍നിയമനം നല്കിയത്. ഇതിനെതിരേ ആക്ഷേപവുമായി മുമ്പ് നിയമനം നേടിയ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment