കെയ്‌റോ-ഈജിപ്‌ത്: ഈജിപ്‌തിലെ ആദ്യകാല ക്രൈസ്‌തവരും തദ്ദേശീയരുമായ കോപ്‌ടിക് ക്രൈസ്‌തവര്‍ മുസ്ലീം-ഭരണകൂട ഭീകരതയുടെ ഇരകളായെന്ന് അന്താരാഷ്‌ട്ര സമൂഹവും കത്തോലിക്കാ മാധ്യമങ്ങളും വിലയിരുത്തി. ഈ മാസം ആദ്യം അലക്‌സാണ്ട്രിയയിലെ സെന്റ് മാര്‍ക്ക് കത്തീഡ്രലിന്റെ മുമ്പില്‍ 24-ലധികം ക്രൈസ്‌തവരെയാണ് പട്ടാളക്കാര്‍ വാഹനം കയ റ്റി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം വളരെയധികമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളാ യി അലക്‌സാണ്ട്രിയായിലും കെയ്‌റോയിലും ക്രിസ്‌മസ് നാളില്‍ പോലും ക്രൈസ്‌തവര്‍ വധിക്കപ്പെടുന്നുണ്ട്.
ചെറിയ പ്രാദേശിക സംഭവങ്ങള്‍ പലപ്പോഴും കൂട്ടക്കൊലപാതകങ്ങള്‍ക്കാണ് വഴി തെളിക്കുന്നത്. ക്രൈസ്‌തവ യുവാ വും മുസ്ലീം യുവതിയും തമ്മില്‍ പ്രണയിച്ചതും അവര്‍ ഒളിച്ചോടിയതുമാണ് ഈ മാസം ഉണ്ടായ കലാപത്തിന് കാരണം. വെറും അഭ്യൂഹങ്ങള്‍ പോലും മത സംഘര്‍ഷത്തിലേക്കും കൊലപാതകങ്ങളിലേക്കും കൊള്ളിവെയ്‌പിലേക്കും നയിച്ചിട്ടുണ്ട്.
കാലാകാലങ്ങളായി ഈജിപ്‌തിലെ ക്രൈസ്‌തവര്‍ കടുത്ത വിവേചനവും അക്രമവും നേരിടുന്നതിനെതിരെ അന്താരാഷ്‌ട്ര സമൂഹവും കത്തോലിക്കാ സംഘടനകളും രംഗത്തുവന്നിരുന്നു. യുനിസെഫും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും സംഭവത്തെ നിശിതമായി വിമര്‍ശിച്ചു.
മധ്യ കിഴക്കന്‍ പ്രദേശത്ത് ക്രൈസ്‌തവര്‍ ആദ്യം താമസമാക്കിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്‌ത്. ബൈബിള്‍ കാലഘട്ടവുമായി അഭേദ്യമായി ബന്ധമുള്ള നിരവധി ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്‌തിലെ ക്രൈ സ്‌തവ പീഡനങ്ങള്‍ അന്താരാഷ്‌ട്ര സമൂഹം ആശങ്കയോടെയാണ് കാണുന്നത്. മുസ്ലീം അധിനിവേശത്തോടെയാണ് ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ ന്യൂ നപക്ഷമായത്. റോമന്‍ സാമ്രാജ്യത്തിന്റെ പ്രമാണിത്വം അവസാനിച്ചശേഷം ക്രൈസ്‌തവര്‍ പല രാജ്യങ്ങളിലേക്കും പലായനം ചെയ്‌തു. അമേരിക്കയിലും ഇംഗ്ലണ്ടിലും ഈജിപ്‌ഷ്യന്‍ കോപ്‌ടിക് ഓര്‍ത്തഡോക്‌സ് ക്രൈ സ്‌തവര്‍ കൂട്ടമായി താമസിക്കുന്നുണ്ട്.
മുസ്ലീം കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അലക്‌സാണ്ട്രിയ കത്തീഡ്രലിന് മുന്നില്‍ പ്രകടനം നടത്തിയ ക്രൈസ്‌തവര്‍ക്ക് നേരെ പട്ടാള ടാങ്കുകള്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് നിന്നും എടുത്ത വീഡിയോ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
മധ്യകാലഘട്ടത്തെക്കാള്‍ ക്രൂര മതപീഡനങ്ങളാണ് മിക്ക പ്രദേശങ്ങളിലും ഇന്ന് നടക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ വിശ്വാസം മാറിയതായി പ്രഖ്യാപിച്ചവരും ഒളിച്ച് ജീവിക്കുന്നവരും വിശ്വാസജീവിതം ഉപേക്ഷിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഈജിപ്‌തിലെ ക്രൈസ്‌തവരുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ അന്താരാഷ്‌ട്ര തലത്തില്‍ നയരൂപീകരണം വേണമെന്ന് പീഡനത്തിന് ഇരയായവര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment