അവര്‍ വീണ്ടും ഇരകളാവുകയാണ്. കേരളത്തിന്റെ മലയോരങ്ങളിലെ കര്‍ഷകജനത. മണ്ണിനെ സ്നേഹിക്കുന്ന, മണ്ണിനെ സംരക്ഷിക്കുന്ന കര്‍ഷകര്‍ പ്രകൃതിദ്രോഹികളാണെന്നു പുതിയ പാഠം. ഭൂമിയില്‍ ജീവസന്ധാരണത്തിനു വേണ്ടത് ഉത്പാദിപ്പിക്കുന്നവര്‍ ജൈവവൈവിധ്യത്തിന്റെ അന്തകരാണെന്നു പുതിയ കാലം അലറിവിളിക്കുന്നു. ഭൂമിക്കു പച്ചക്കുട തീര്‍ക്കുന്ന കര്‍ഷകരെ അവരുടെ അധ്വാഭൂമിയില്‍നിന്ന് ആട്ടിയോടിക്കണമെന്ന് ആക്രോശിക്കുന്നു, പ്രകൃതിയെ സംരക്ഷിക്കാന്‍ അവതാരമെടുത്തവര്‍.
4000 ഇം പുഷ്പിക്കുന്ന സസ്യങ്ങളും 120 ഇനം സസ്തികളും 500 ഇനം പക്ഷികളും 225 ഇനം ഉരഗങ്ങളുമൊക്കെയുള്ള പശ്ചിമഘട്ട ജൈവവൈവിധ്യ കൂട്ടായ്മയില്‍ അധികപ്പറ്റായി ഒരു ജീവി മാത്രം - ഹോമോ സാപ്പിയന്‍സ് എന്ന ശാസ്ത്രനാമമുള്ള മുഷ്യന്‍. ആ മുഷ്യരില്‍തന്നെ തരംതിരിവുണ്ട്. 1. മണ്ണില്‍ വിയര്‍പ്പൊഴുക്കി ജീവിക്കുന്ന കര്‍ഷകന്‍. 2. എ സിയുടെ സുഖശീതളിമയില്‍ കഴിയുന്ന റിസോര്‍ട്ട് ഉടമകളും മാഫിയകളും. ഇതില്‍ കര്‍ഷകനായ മുഷ്യന്‍ മാത്രമാണ് അധികപ്പറ്റ്.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയുമെല്ലാം സംരക്ഷണവിദ്യകള്‍ അവതരിപ്പിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്ന പശ്ചിമഘട്ടത്തില്‍ രക്ഷയില്ലാത്തതു കര്‍ഷകനുമാത്രം. പ്രത്യേകിച്ചും കേരളത്തിലെ കര്‍ഷകന് .
തമിഴ്നാടും കര്‍ണാടകവും ഗോവയും മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെ അവരുടെ ഭൂരിപക്ഷം മുഷ്യരെ രക്ഷിച്ചു; കൃഷിയും സംരക്ഷിച്ചെടുത്തു. പക്ഷേ കേരളത്തില്‍ മാത്രം രക്ഷകരുണ്ടായില്ല. ഇവിടെയെല്ലാം പരിസ്ഥിതി സംരക്ഷകരാണ്. പരിസ്ഥിതി സംരക്ഷകരായി ചമയുക അന്തസിനും സമ്പത്തിനുമുള്ള മാര്‍ഗവുമാണിവിടെ.
മുഷ്യരെ തുരത്താന്‍
രക്ഷയ്ക്കു പകരം ശിക്ഷയ്ക്കാണു കേരളത്തില്‍ ഉത്സാഹികള്‍. അമുല്‍ ബേബികളുടെ ഇനത്തില്‍ പെടുത്താവുന്ന ഭരണപക്ഷ എംഎല്‍എമാരടക്കമാണ് ഇക്കൂട്ടര്‍. കേരളത്തില്‍ മനുഷ്യനെ തുരത്തി പ്രകൃതിയെയും വന്യജീവജാലങ്ങളെയും രക്ഷിക്കാന്‍ പരക്കം പായുകയാണ് അവര്‍. തങ്ങളാണു തെറ്റുകാരെന്ന് ഇരകള്‍ തന്നെ സംശയിക്കുന്നവിധം നമ്മുടെ സാംസ്കാരികമേഖലയിലാകെ തെറ്റിദ്ധാരണ പരത്തിയെടുക്കാനും അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. കര്‍ഷകരെയും മലയോരവാസികളെയും ജീവിക്കാന്‍ അനുവദിക്കണമേ എന്നു യാചിക്കുന്നവരൊക്കെ പിന്തിരിപ്പന്മാരും മാഫിയകളും കൊള്ളക്കാരും എന്ന മട്ടിലാണു പ്രചാരണം.
വിദേശത്തുനിന്നു കിട്ടാവുന്ന കുറച്ചു ചില്ലിക്കാശിനു വേണ്ടി ഇന്നാട്ടിലെ പാവം ജങ്ങളെ കുരുതികൊടുക്കാന്‍ ഉദ്യമിക്കുന്നവര്‍ പടച്ചുവിടുന്ന പ്രചാരണ കോലാഹലത്തില്‍ സാധാരണക്കാര്‍ അന്തംവിടുകയാണ്. അവരറിയുന്നില്ല ബ്രിട്ടീഷുകാര്‍ക്കുവേണ്ടി സ്വന്തം നാടിനെ വഞ്ചിച്ച രാജാ ജയ്ചന്ദുമാരും മിര്‍ ജാഫര്‍മാരും തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നേടാന്‍ ഇതേപോലെ പ്രചാരണം അഴിച്ചുവിട്ടവരായിരുന്നെന്ന്.
തെറ്റിദ്ധാരണകള്‍ പലത്
നിരവധി തെറ്റിദ്ധാരണകളാണു നാട്ടില്‍ പരത്തിയിരിക്കുന്നത്. അവയില്‍ ചിലതു ചുവടെ:
1. പശ്ചിമഘട്ട സംരക്ഷണത്തിനു അിവാര്യമായ ഒരു നല്ല റിപ്പോര്‍ട്ടാണു ഗാഡ്ഗില്‍ കമ്മിറ്റി നല്കിയത്. ഖനമാഫിയയും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ആ റിപ്പോര്‍ട്ട് മാറ്റിവയ്പിച്ചു. പകരം കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി. അതുപോലും നടപ്പാക്കാന്‍ മുന്‍പറഞ്ഞ ഗ്രൂപ്പുകള്‍ എതിരുനില്‍ക്കുന്നു.
2. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമഘട്ടം നശിക്കും. കേരളം മരുഭൂമിയാകും.
3. പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ പരിസ്ഥിതി നശിപ്പിക്കുന്നവരും ഖനമാഫിയക്കാരുമാണ്.
4. കൃഷിക്കോ ജവാസത്തിനോ എതിരായ ഒന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ ഒരു കര്‍ഷകനും അസൌകര്യം നേരിടില്ല.
ഗാഡ്ഗില്‍ പോയിട്ടില്ല
റിപ്പോര്‍ട്ടുകളുടെ ഗുണദോഷവിചാരത്തിന് മുമ്പ് ഒരു കാര്യം വ്യക്തമാക്കട്ടെ. പലരും പ്രചരിപ്പിക്കുന്നതുപോലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉപേക്ഷിച്ചിട്ടില്ല. അതു മരവിപ്പിച്ചിട്ടുമില്ല. അസാധുവാക്കിയിട്ടുമില്ല. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഗാഡ്ഗിലിനു പകരമുള്ളതുമല്ല.
കസ്തൂരിരംഗന്‍ കമ്മിറ്റിയെ നി യമിച്ചത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ വേണ്ട തുടര്‍ടപടികള്‍ നിര്‍ദേശിക്കാനാണ്. 2012 ഓഗസ്റ് 17നു കസ്തൂരിരംഗന്റെ നേത്വത്തിലുള്ള ഹൈലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപത്തില്‍ നിന്ന് അതു വ്യക്തമാണ്. ടേംസ് ഓഫ് റഫറന്‍സിലെ ഒന്നാമത്തെ ഇനം ഇങ്ങനെ പറയുന്നു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (ഡബ്ള്യുജിഇഇപി അഥവാ ഗാഡ്ഗില്‍ കമ്മിറ്റി) റിപ്പോര്‍ട്ട് സമഗ്രമായും അതിനെപ്പറ്റി വിവിധതലങ്ങളില്‍നിന്നും സംസ്ഥാന ഗവണ്‍മെന്റുകളില്‍നിന്നും ലഭിച്ച നിവേദങ്ങളുടെ പശ്ചാത്തലത്തിലും പഠിക്കുക. മൂന്നാമത്തെ ഇനമായി പറയുന്നത് ആ റിപ്പോര്‍ട്ടിന്മേല്‍ വേണ്ട തുടര്‍ടപടികള്‍ നിര്‍ദേശിക്കുക എന്നതാണ്. (പേജ് 2, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്).
ചുരുക്കം: കസ്തൂരിരംഗന്റേത് ഒരു തുടര്‍ടപടി റിപ്പോര്‍ട്ടാണ്. മൂലറിപ്പോര്‍ട്ട് ഗാഡ്ഗില്‍ തന്നെ. അതാകും പശ്ചിമഘട്ട സംരക്ഷണവാദികളുടെ വേദപുസ്തകവും ഭരണഘടയും!
ലഘൂകരിച്ച രൂപം
പശ്ചിമഘട്ടത്തെപ്പറ്റി വിദഗ്ധരുടെ സമിതി പഠിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡോ. മാധവ് ഗാഡ്ഗില്‍ സമിതിയുടേതായി എന്നും നിലനില്‍ക്കും. തത്കാലത്തെ എതിര്‍പ്പുകള്‍ കണക്കിലെടുത്ത് അതിലെ നിര്‍ദേശങ്ങളുടെ ലഘൂകരിച്ച രൂപം നടപ്പാക്കുന്നു എന്നു മാത്രം.
ഇരകളാകുന്ന ജനത്തെ കബളിപ്പിക്കുന്ന അഭ്യാസം എന്നേ ഇതേപ്പറ്റി പറയാനാവൂ. അവിടംകൊണ്ടു തീരുന്നില്ല ഇതിലെ കള്ളത്തരം. ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിലോ സുപ്രീംകോടതിയിലോ ഒരു കേസ് വരുന്നുവെന്നു കരുതുക. അവിടെ ആധികാരിക പഠന റിപ്പോര്‍ട്ട് ഏതാണെന്നു ചോദിച്ചാല്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ഉത്തരം നല്‍കുക ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നായിരിക്കും. കാരണം ഗാഡ്ഗില്‍ ന യിച്ചത് ഇക്കോളജി എക്സ്പേര്‍ട്ട് പാനലാണ്; കസ്തൂരിരംഗന്റേത് വെറും ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പ്. വിദഗ്ധ റിപ്പോര്‍ട്ട് ഇപ്പോള്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികകാര്യങ്ങള്‍ നിര്‍ദേശിക്കുന്ന ഗ്രൂപ്പ് മാത്രം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചെന്നും അതിലെ ഇന്നയിന്ന കാര്യങ്ങള്‍ നടപ്പാക്കുകയാണെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ഡത്തില്‍ ((No. 14/2012RE (PE) ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പെറ്റി ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. പക്ഷേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ശിപാര്‍ശചെയ്യാന്‍ മാത്രം നിയുക്തമായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിലില്‍ക്കുകതന്നെയാണ്. ആ റിപ്പോര്‍ട്ട് നടപ്പാക്കലിന്റെ ഒന്നാംഘട്ടം മാത്രമാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് എന്നു വിശദീകരിക്കാം. അുകൂല സാഹചര്യം വരുമ്പോഴോ മറ്റു സമ്മര്‍ദം മുറുകുമ്പോഴോ ഗാഡ്ഗില്‍ തന്നെ മറനീക്കി കൊണ്ടുവരും.
അന്താരാഷ്ട്ര ബാധ്യത
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ഭീഷണിയായി നിലില്‍ക്കുന്നു എന്നല്ല പറയേണ്ടത്. യാഥാര്‍ഥ്യമാണെന്നാണു പറയേണ്ടത്. കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകളുടെ ഭാഗമാണ്. നാം ലോകസമൂഹത്തിനു മുന്‍പില്‍ സമര്‍പ്പിച്ചതാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അതു നടപ്പാക്കാം എന്ന് ഇന്ത്യയുടെ പ്രതിനിധി ഉറപ്പുല്‍കിയിട്ടുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതല്‍ ജൂലൈ ആറുവരെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് കണ്‍വന്‍ഷന്റെ ലോകപൈതൃക കമ്മിറ്റിയുടെ 36-ാമതു സമ്മേളനം നടന്നു. ആ സമ്മേളം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍പ്പെടുത്തി. ജൂലൈ ഒന്നിനു രാത്രിയായിരുന്നു അതു നടന്നത്. 2006 മുതല്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു അത്. 2010-ല്‍ പാരീസില്‍ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രത്തില്‍ ഇന്ത്യ ഔപചാരികമായി പശ്ചിമഘട്ടത്തിനുവേണ്ടി നോമിനേഷന്‍ നല്കി. തുടര്‍ന്നു ലോകപൈതൃക കമ്മിറ്റിക്കുവേണ്ടി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചേര്‍ (ഐയുസിഎന്‍) പശ്ചിമഘട്ടം പഠിച്ചു; അവിടത്തെ ജൈവവൈവിധ്യം വിലയിരുത്തി; തദ്ദേശീയമായ ധാരാളം ജീവജാലങ്ങള്‍ ഉണ്ടെന്നും അവ അനന്യമാണെന്നും മസിലാക്കി. ഈ പശ്ചിമഘട്ടത്തെ മാനവസംസ്കൃതിക്കായി അഭംഗുരം പരിരക്ഷിക്കണമെന്നു ശിപാര്‍ശ ചെയ്തു. അതിന് എന്തൊക്കെ ചെയ്യുമെന്ന് അറിയിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. അതുസരിച്ച് ഇന്ത്യ നല്കിയത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (ഡബ്ള്യുജിഇഎ) രൂപവത്കരിക്കുമെന്നു പറയുന്ന ഈ റിപ്പോര്‍ട്ട് ഐയുസിഎന്‍ 2012 മേയില്‍ സമര്‍പ്പിച്ച പരിശോധാ റിപ്പോര്‍ട്ടില്‍ (whc12/36/.com/inf.8B2) പലവട്ടം ഉദ്ധരിക്കുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് പരസ്യമായി ലഭ്യമാകുന്നതിനു മുമ്പുതന്നെ ഐയുസിഎന്‍ റിപ്പോര്‍ട്ട് കണ്ടിരുന്നു. ഒരു പാര്‍ലമെന്റ് കമ്മിറ്റിക്കോ പൊതുജാഭിപ്രായത്തിനോ വിടാതെയാണു ലോകസമൂഹത്തിന്റെ മുമ്പില്‍ തല്പര കക്ഷികള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആധികാരിക രേഖയാക്കിയത്. കര്‍ഷക വിരുദ്ധമായ, ജനാതിപത്യ വിരുദ്ധമായ, ഗൂഢ കരുനീക്കം തന്നെയായിരുന്നു അത്.
ഉറപ്പു നല്കി
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പരിപാലകാര്യങ്ങള്‍ (പശ്ചിമഘട്ട സംരക്ഷണ നിര്‍ദേശങ്ങള്‍) നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രതിനിധികള്‍ സമ്മേളത്തിന് ഉറപ്പു നല്‍കിയിരുന്നു. വൈല്‍ഡ് ലൈഫ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീന്‍ വിനോദ് ബി. മാഥൂര്‍, വൈല്‍ഡ് ലൈഫ് അഡീഷണല്‍ ഡയറക്ടര്‍ ജറല്‍ ജഗദീഷ് കിഷ്വാന്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്സ് (വൈല്‍ഡ് ലൈഫ്) എസ്.കെ. ഖാണ്ഡൂരി എന്നിവരായിരുന്നു സെന്റ് പീറ്റേഴ്സ്ബര്‍ഗ് സമ്മേളത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ചത്.
അവര്‍ നല്കിയ ഉറപ്പ് ഇന്ത്യാ ഗവണ്‍മെന്റിന്റേതാണ്. യുനെസ്കോയുടെ കീഴിലുള്ള ലോകപൈതൃക കണ്‍വന്‍ഷന്‍ സ്വീകരിച്ച ആ ഉറപ്പ് ഔദ്യോഗികമാണ്. അതു നടപ്പാക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്.
ബൌദ്ധികസ്വത്തവകാശ നിയമങ്ങളും ലോകവ്യാപാരസംഘടയുടെ വ്യവസ്ഥകളും മുഷ്യാവകാശ പ്രഖ്യാപത്തിലെയും യുഎന്‍ ചാര്‍ട്ടറിലെയും വ്യവസ്ഥകളും നടപ്പാക്കാന്‍ ബാധ്യത ഉള്ളതുപോലെ, ഗാഡ്ഗില്‍ നടപ്പാക്കാനും ബാധ്യതയുണ്ട്. അതില്ലെന്നും അതിക്കോള്‍ കുറഞ്ഞ ഡോസില്‍ ഉള്ള കസ്തൂരിരംഗൻ നടപ്പാക്കൂ എന്നും പറയുമ്പോള്‍ അതില്‍ വഞ്ചനയുണ്ട്; ചതിയുണ്ട്. പശ്ചിമഘട്ട മലയോരങ്ങളില്‍ ജീവിക്കാന്‍, അവിടെ ജനിക്കാന്‍, ഹതവിധി ഉണ്ടായ ഒരു വലിയ ജസഞ്ചയത്തോടുള്ള ഔദ്യോഗിക വഞ്ചയാണത്.
റ്റി.സി. മാത്യു
തുടരും ...
No comments:
Post a Comment