Wednesday, November 13, 2013

പശ്ചിമഘട്ടം പുകയുന്നു - 2

(Part 1 ഇവിടെ വായിക്കാം ) വഞ്ചന ഇവിടെ തീരുന്നില്ല. വഞ്ചനയുടെ തുടക്കവും ഇവിടെയല്ല. പരിസ്ഥിതിയുമായും പശ്ചിമഘട്ടവുമായും ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും കാണാം ഇത്തരം ചതിയും വഞ്ചയും കളളവും. പരിസ്ഥിതി കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തോട് അങ്ങേയറ്റം വിയോജിപ്പുള്ളവരാണു ഡോ. ഗാഡ്ഗിലും മറ്റു പരിസ്ഥിതിപ്രേമികളും. അവര്‍ പറയുന്നതു രാഷ്ട്രീയക്കാര്‍ക്കു സുതാര്യതയില്ലെന്നും ജങ്ങളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രീയക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്നുമാണ്. തങ്ങള്‍ താഴേത്തട്ടില്‍ ചെന്നു ജങ്ങളോടു ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞുമാത്രം പ്രവര്‍ത്തിക്കുന്നു എന്നാണു തീവ്ര പരിസ്ഥിതിവാദികളുടെ അവകാശവാദം.

ഈ പരിസ്ഥിതിപ്രേമികളും വിദഗ്ധരുമെല്ലാം വര്‍ഷങ്ങളായി പരിശ്രമിച്ചാണു പശ്ചിമഘട്ടത്തെ ലോകപൈതൃകമേഖലയായി പ്രഖ്യാപിച്ചത്. അതു ചെയ്യുംമുമ്പ് ഈ മേഖലയിലെ ഏതു ജങ്ങളോടാണു പരിസ്ഥിതി പ്രവര്‍ത്തകരോ പരിസ്ഥിതി മന്ത്രാലയമോ അഭിപ്രായം തേടിയത്? ചര്‍ച്ച ചെയ്തത്?

ആരുമറിഞ്ഞില്ല

ഗുജറാത്തിലെ തപ്തി നദിമുതല്‍ കന്യാകുമാരിവരെ 1600 കിലോമീറ്റര്‍ നീളത്തില്‍ 1,64,280 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണു പശ്ചിമഘട്ടമായി കസ്തൂരിരംഗന്‍ കമ്മിറ്റി കണക്കാക്കിയിട്ടുള്ളത്. ഇത്രയും ഭൂവിഭാഗത്തിന്റെ പരിപാലനവും വികസനവും അന്താരാഷ്ട്ര പരിശോധകള്‍ക്കും നീരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതിപ്പെറ്റി ഒരു പരസ്യചര്‍ച്ചയും നടന്നിട്ടില്ല. സംസ്ഥാന ഗവണ്‍മെന്റുകളുമായിപ്പോലും ആലോചിച്ചില്ല.

ഇങ്ങനെ യുനസ്കോയുടെ കീഴിലുള്ള ഒരു ബഹുരാഷ്ട്രസമിതിയുടെ തീര്‍പ്പുകള്‍ക്ക് ഇത്രയും പ്രദേശം വിട്ടുകൊടുക്കുന്നതിനു പശ്ചാത്തലമൊരുക്കുകയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചതിലെ ലക്ഷ്യം. ആ കമ്മിറ്റിയുടെ തലവന്‍ എല്ലായ്പ്പോഴും പറയുന്നതാണു ഗ്രാമസഭകള്‍ ചേര്‍ന്നുവേണം വികസകാര്യങ്ങള്‍ തീരുമാനീക്കാന്‍ എന്ന്. അദ്ദേഹം റിപ്പോര്‍ട്ട് തയാറാക്കിയപ്പോഴോ?

ഉദ്യോഗസ്ഥരും ഗവേഷകരുമല്ലാതെ ആരുമായും ചര്‍ച്ച നടത്താതെയാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തില്‍ നിന്നുള്ളവരടക്കം എംപിമാരുമായി ഒരുവട്ടം ചര്‍ച്ച നടത്തി; പക്ഷേ അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. എംഎല്‍എമാരോടോ ത്രിതല പഞ്ചായത്തീരാജ് സംവിധാത്തിലെ ഏതെങ്കിലും തലത്തിലുള്ളവരോടോ ചര്‍ച്ച ഉണ്ടായില്ല. ഒരു ഗ്രാമസഭപോലും വിളിച്ചുമില്ല. എന്നിട്ടാണു വികസന കാര്യങ്ങള്‍ ഗ്രാമസഭയ്ക്കു വിട്ടിരിക്കുന്നു എന്നു പറയുന്ന തട്ടിപ്പ്!

നിയമസഭ മുതല്‍ ഗ്രാമസഭ വരെ തങ്ങളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നു ഗാഡ്ഗിലും അദ്ദേഹത്തിന്റെ സമിതിയില്‍ അംഗമായിരുന്ന ഡോ. വി.എസ്. വിജയും മറ്റും എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണു നാടിന്റെ ഏകരക്ഷാമാര്‍ഗമെന്നു പറയുന്ന വി.ഡി. സതീശന്‍ എംഎല്‍എയും ഇങ്ങനെ വ്യാപക ചര്‍ച്ച വേണമെന്ന് ഉപദേശിക്കുന്നു. പക്ഷേ, ഗാഡ്ഗില്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ട് തയാറാക്കുംമുമ്പ് ഈ ഗ്രാമീണരെയോ വനവാസികളെയോ കര്‍ഷകരെയോ അവരുടെ പ്രതിനിധികളെയോ ഒന്നും കാണേണ്ട, കേള്‍ക്കേണ്ട. കാരണം കമ്മിറ്റിക്കാര്‍ എല്ലാം അറിയാവുന്നവരാണല്ലോ. നാടിനാവശ്യമായതും ഗുണകരമായതും അറിയാവുന്നവര്‍ അവര്‍ മാത്രമാണല്ലോ. അതുകൊണ്ടാണല്ലോ തങ്ങള്‍ ആരോടും സംസാരിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് എല്ലാവരും വായിച്ചു പഠിച്ചു ചര്‍ച്ചചെയ്തു നടപ്പാക്കാന്‍ അവര്‍ ഉപദേശിക്കുന്നത്!

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍പ്പെടുത്താന്‍ പറ്റുന്നവയായി ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയില്ല എന്നതും ചെറിയ കാര്യമല്ല. ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില ല്‍കിയവര്‍ ഗ്രാമസഭകളുടെ നിര്‍ദേശങ്ങള്‍ക്ക് എന്തുവിലയാണു നല്‍കുകയെന്നതു ചിന്തനീയം!

മഹേന്ദ്രജാലം

ഒരിടത്തും ജനത്തെ കാണാതെതന്നെ ജങ്ങള്‍ക്കുവേണ്ടതെല്ലാം മസിലാക്കി റിപ്പോര്‍ട്ട് തയാറാക്കിയ മഹേന്ദ്രജാലമാണു ഗാഡ്ഗിലിന്റേത്. കസ്തൂരിരംഗനും ഒട്ടും മോശമല്ല. ബഹിരാകാശശാസ്ത്രജ്ഞായ അദ്ദേഹം ഇടുക്കിയിലും മറ്റും ജനങ്ങളെ കണ്ടു. പക്ഷേ അവരെ കാണുംമുമ്പേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. ഏപ്രില്‍ അഞ്ചിനു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഏഴിനും എട്ടിനും കേരളം സന്ദര്‍ശിച്ചു. എന്തിനായിരുന്നു ആ സന്ദര്‍ശം? സന്ദര്‍ശിച്ചെന്നു വരുത്താന്‍ മാത്രം. എറണാകുളത്തുനിന്നു ഹെലികോപ്റ്ററില്‍ ഇടുക്കിയിലേക്കു പറന്നതും മറ്റും ഒരു ഉല്ലാസയാത്രയായി എടുത്താല്‍ മതിയാകുമെന്നു ചുരുക്കം. ഇവരൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. തങ്ങള്‍ പറയുന്നതുകൂടി കേട്ടിട്ടു തയാറാക്കുന്നതാകും റിപ്പോര്‍ട്ട് എന്നു കരുതുന്ന പാവം ജനം വിഡ്ഢികള്‍.

ഇരകളാകുന്നവരെ, നിര്‍ദേശങ്ങള്‍ ബാധിക്കുന്നവരെ, വിശ്വാസത്തിലെടുക്കാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ട്? മറ്റു താത്പര്യങ്ങള്‍ ഉള്ളതുകൊണ്ട് എന്നാണുത്തരം.

വരുമാനമുള്ള പ്രവര്‍ത്തം

രാജ്യത്തികത്തുനിന്നും പുറത്തുനിന്നും വരുമാനമുള്ളതാണ് പരിസ്ഥിതി പ്രവര്‍ത്തം. ഗാഡ്ഗില്‍ കമ്മിറ്റിയില്‍തന്നെ എത്രപേര്‍ പരസ്പരബന്ധമുള്ള പ്രസ്ഥാങ്ങളില്‍നിന്നുണ്ടായിരുന്നു. സമിതിയില്‍ എക്സ് ഒഫീഷ്യോ അല്ലാത്ത പത്തുപേരാണുണ്ടായിരുന്നത്. അതില്‍ മൂന്നുപേര്‍ ഡോ. ഗാഡ്ഗില്‍ മുന്‍പു പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്നുതന്നെ ഉള്ളവര്‍. വേറേ രണ്ടുപേര്‍ അദ്ദേഹത്തോട് അടുപ്പമുള്ള രണ്ടു ട്രസ്റുകളില്‍നിന്ന്.

ഗാഡ്ഗില്‍ സമിതി നിരവധി വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയാറാക്കിച്ചു. ഇവ തയാറാക്കി കൊടുത്തവരും പരിചിതവലയത്തില്‍ വരുന്നവര്‍. ഇതെല്ലാം ചെറുകാര്യങ്ങള്‍. ഓരോ വിഷയത്തില്‍ പരിചയമുള്ളവരെ ഉപയോഗിക്കുന്നതിനു കുറ്റം പറയുന്നതു ശരിയല്ല.

പക്ഷേ, ഇങ്ങനെയോക്കെ പ്രവര്‍ത്തിക്കുന്ന ട്രസ്റുകളും സ്ഥാപങ്ങളും അവയുടെ ധനാഗമവശങ്ങളും ധനവിനിയോഗവുമെല്ലാം പരസ്യമാക്കുന്നതു നല്ലതാണ് എന്നൊരഭിപ്രായമുണ്ട്. സര്‍ക്കാര്‍ ഫണ്ടും വിദേശധസഹായവുമൊക്കെ ഇക്കൂട്ടര്‍ക്കു തുടര്‍ച്ചയായി ലഭിക്കുന്നു. അതു വര്‍ധിച്ചതോതില്‍ തുടരാനല്ലേ ലോകപൈതൃകപദവികളും പരിസ്ഥിതി-ജൈവവൈവിധ്യ അപായസൂചകളുമെല്ലാം?

ഔദ്യോഗികതലത്തിലും ഇത്തരം ധാഗമമാര്‍ഗങ്ങളെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പെറ്റി വിപരീതാഭിപ്രായം പ്രബലമായപ്പോള്‍ സംസ്ഥാന പരിസ്ഥിതിവകുപ്പ് തയാറാക്കിയ ഒരു കരടുകുറിപ്പ്, ലോകപൈതൃകപദവിവഴി കിട്ടാവുന്ന ഫണ്ടുകളിലേക്കു സൂചന ന ല്കിയിരുന്നു. അങ്ങനെ കിട്ടുന്ന പണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂലമുണ്ടാകാവുന്ന കുറെ സാമ്പത്തികദുരിതം മാറ്റാന്‍ ഉപയോഗിക്കാമെന്നാണു കുറിപ്പില്‍ പറഞ്ഞതെന്നു മാധ്യമങ്ങള്‍ അക്കാലത്തു റിപ്പോര്‍ട്ട് ചെയ്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ കര്‍ക്കശശിര്‍ദേശങ്ങള്‍ പാലിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനായി പണം നല്കാന്‍ അന്താരാഷ്ട്ര ധസഹായം പ്രതീക്ഷിക്കാമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നുവത്രെ. പരമ്പരാഗത കൃഷിരീതികള്‍ പുരുജ്ജീവിപ്പിക്കുന്നതിനും മറ്റും യുഎന്‍ പോലുള്ള ഏജന്‍സികളുടെ ധസഹായം കിട്ടുമെന്നായിരുന്നു കുറിപ്പിലെ സൂചന .

ആനയും കടുവയും

രാജ്യത്തും ഇത്തരം കാര്യങ്ങള്‍ക്കു ഫണ്ടുണ്ട്. കടുവയുടെയും ആനയുടെയുമൊക്കെ പേരില്‍ എത്ര തുക വേണമെങ്കിലും കിട്ടും. 2011-12-ല്‍ ആസംരക്ഷണത്തിനു കേന്ദ്രം സംസ്ഥാങ്ങള്‍ക്കു നല്കിയത് 20 കോടി രൂപയാണ്. കടുവയുടെ പേരില്‍ 160 കോടി രൂപയും. ആനത്താരകള്‍ (ആകളുടെ സഞ്ചാരവഴി) വാങ്ങാന്‍വരെ പണം നല്കും. കേരളത്തിനു പ്രോജക്ട് ടൈഗര്‍ ഇനത്തില്‍ 2009-10ല്‍ 3.11 കോടിയും 10-11ല്‍ 3.24 കോടിയും 11-12ല്‍ 4.3 കോടിയും രൂപ കിട്ടി. ആനയുടെ സഞ്ചാരവഴി സ്വകാര്യഭൂമിയിലൂടെയാണെങ്കില്‍ അതു വാങ്ങാന്‍ വംവകുപ്പിനു പണം ചെലവഴിക്കാം. അതേപോലെ കടുവകളുടെ പാത സുരക്ഷിതമാക്കാനും സ്ഥലം വാങ്ങാം. സ്ഥലംവാങ്ങലിനു മാത്രമല്ല ഇത്തരം വന്യജീവികള്‍ക്കുവേണ്ടിയും വന്യജീവികളുടെ പേരിലും കോടികള്‍ വകയിരുത്തുന്നുണ്ട്. അവ ഉപയോഗിക്കാന്‍ പറ്റുന്ന പദ്ധതികള്‍ തയാറാക്കി നല്കണമെന്നു മാത്രം. അതൊക്കെ ഒരു ബിഗ് ബിസിനസായി മാറിക്കഴിഞ്ഞു. അതാണ് ഒട്ടും സുതാര്യതയില്ലാത്ത ജൈവവൈവിധ്യ- പരിസ്ഥിതി സംരക്ഷണയജ്ഞക്കാരുടെ ആകര്‍ഷണ വിഷയം.

ആനയ്ക്കും കടുവയ്ക്കും ചോദിക്കാനാവില്ലല്ലോ തങ്ങള്‍ക്കുവേണ്ടി കിട്ടിയ പണമെല്ലാം എങ്ങോട്ടുപോയെന്ന്. അതിനാല്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കി വന്‍തുക നേടുന്ന ആനകള്‍ക്കും കടുവകള്‍ക്കും ആഘോഷമായി ജീവിക്കാനാവുന്നു, അത്രമാത്രം.

കസ്തൂരിരംഗും കൂട്ടുകാരും

പ്ളാനിഗ് കമ്മീഷന്‍ അംഗമായ ഡോ.കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയുക്തമായ സമിതിയിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.

1. പ്രഫ.സി.ആര്‍.ബാബു. യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയിലെ പ്രഫസര്‍ എമരിറ്റസും മുന്‍ പ്രോ-വൈസ് ചാന്‍സലറും.

2. ജെ.എം.മൌസ്കര്‍. വനം -പരിസ്ഥിതി മന്ത്രാലയത്തിലെ മുന്‍ സ്പെഷല്‍ സെക്രട്ടറി.

3. പ്രഫ.കാഞ്ചന്‍ ചോപ്ര. ഡല്‍ഹിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിന്റെ മുന്‍ ഡയറക്ടര്‍.

4. ഡോ.ജഗദീശ് ക്വിഷ്വാന്‍. വൈല്‍ഡ് ലൈഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍. ഇദ്ദേഹത്തെ വ്യക്തിപരമായ പദവിയിലാണ് കമ്മിറ്റിയിലെടുത്തതെന്ന് ഗവണ്‍മെന്റ് വിജ്ഞാപത്തില്‍ പറയുന്നു. (സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പശ്ചിമഘട്ടത്തെ ലോകപൈതൃകമേഖലയായി പ്രഖ്യാപിച്ച സമ്മേളത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘത്തില്‍ കിഷ്വാന്‍ ഉണ്ടായിരുന്നു.)

5. ദര്‍ശന്‍ ശങ്കര്‍. ബാംഗളൂരിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ആന്‍ഡ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ ചെയര്‍മാന്‍.

6. ഡോ.സുനിതാ നാരായണ്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ പരേതാനായ കേന്ദ്രമ ന്ത്രി രാജ്നാരായന്റെ പുത്രി).

7. ഡോ.പി.എസ്.റോയ്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗിന്റെ ഡയറക്ടര്‍.

8.അജയ് ത്യാഗി.വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി. ആസൂത്രണ കമ്മീഷിലെ വനം-പരിസ്ഥിതി ഉപദേഷ്ടാവ് ഡോ.ഇന്ദ്രാണി ചന്ദ്രശേഖരന്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

റ്റി.സി. മാത്യു

തുടരും

No comments:

Post a Comment