Monday, July 18, 2011

ബെര്‍ളിയുടെ സെമിത്തേരില്‍ നിന്നുള്ള തെറിവിളികള്‍

സെമിത്തേരില്‍ നിന്നുള്ള നിലവിളികള്‍ എന്ന പോസ്റ്റിനുള്ള ഒരു ചെറിയ കമന്റ് ...

കമ്മന്റിനു വലിയ വിലയില്ലത്തതുകൊണ്ടാണ് പോസ്റ്റ്‌ ആയിടുന്നത് ...


ഈ വിഷയത്തില്‍ ബെര്‍ളിയുടെ അഭിപ്രായങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ഒരറിവുമില്ലാത്ത വെറും ഒരു ഏഴാം കൂലിയുടെ ആണെന്ന് പറയുന്നതില്‍ വിഷമം തോന്നരുത് ..അവസരവാധപരമായ നിലപാടുകള്‍ കൂടുതല്‍ വായനക്കരുള്ള ബ്ലോഗര്‍മാര്‍ എടുക്കരുതെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു ....."സഭാചട്ടങ്ങളെ വിമര്‍ശിക്കാനോ തിരുത്താനോ ഉള്ള അറിവോ വിവേകമോ " ഇല്ല എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ കൂടുതല്‍ അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത് ..വികാര പ്രകടനങ്ങള്‍ മാത്രം നടത്തുന്നവര്‍ക്ക് അത് കഴിയുമ്പോള്‍ അവരുടെ ഭാഗം അവസാനിക്കുന്നു ..ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സത്യം മറ്റൊരു രീതിയില്‍ അവതരിപ്പിച്ചു സഹതാപം പിടിച്ചു വാങ്ങി "തെറ്റ് ചെയ്യാത്തവരെ "പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ് താങ്കളുടെ ബ്ലോഗ്‌ ...ഒറ്റ വാക്കില്‍ താങ്കളുടെ ബ്ലോഗ്‌ ആവശ്യപ്പെടുന്നതിതാണ് "ഇടവകക്കരനല്ലത്ത്ത ഒരാള്‍ മരിച്ചു പള്ളിയില്‍ കൊണ്ടുവന്നാലും ഒരു മടിയും കൂടാതെ സെമിത്തേരിയില്‍ അടക്കണം" ...കേള്‍ക്കാന്‍ മനോഹരമായ സുവിശേഷമാണിത് ...എല്ലാവര്ക്കും പള്ളിയില്‍ ഇടം കൊടുക്കുക എന്നതും നല്ല കാര്യമാണ് ..ഇനി കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിച്ചു നോക്കൂ ...നിലവിലുള്ള സാഹചര്യങ്ങളില്‍ എത്ര ദുസഹമാണിതെന്നു ......താങ്കളുടെ പറബില്‍ ഇതുവരെ എത്രപേരെ ഇങ്ങനെ അടക്കിയിട്ടുണ്ട് മി. ബെര്‍ളി ...... "ഇടവകാംഗമല്ലാത്ത ആളുടെ ശവസംസ്‌കാരം സെമിത്തേരിയില്‍ നടത്താന്‍ സഭാചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന" പള്ളി അധികൃതരുടെ വിശദീകരണം ആര്‍ക്കും സ്വീകാര്യമാണ് ..അതാണ്‌ അതിന്റെ ശരി ..... നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരായവര്‍ അത് അനുസരിക്കണം .....അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത് ...ഇത്തരം നിയമങ്ങള്‍ അനുസര്‍ക്കാതെ എന്തും തോന്നിയതുപോലെ ചെയ്യുന്നവര്‍ അതിന്റെ നൂലാമാലകള്‍ ഏറ്റെടുക്കാനും തയ്യാറാകണം ...ഒരു ബ്ലോഗില്‍ പോസ്റ്റ്‌ ഇടുന്നതുപോലെ എളുപ്പമല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നത് ...

കത്തോലിക്ക ക്രമത്തില്‍ കാനന്‍ നിയമം അനുസരിക്കാന്‍ വികാരി ബാധ്യതനാണ് ...മുകളില്‍ സൂചിപ്പിച്ച പള്ളി കത്തോലിക്ക ആണെന്ന് തോന്നുന്നില്ല ...ഏതായാലും അവര്‍ക്കൊരു നിയമം കാണുമല്ലോ ...ആ നിയമം പറയുന്നതിന് വിപരീതമായി വികാരി അതിനു തയ്യാറായാല്‍ പോലും ഇടവക അംഗങ്ങള്‍ അതിനെ എതിര്‍ക്കും എന്നാ കാര്യത്തിലും ഒരു സംശയവും ഇല്ല ....ഇങ്ങനെയൊരു നിയമസംഹിതക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു പുരോഹിതനെ കുറ്റപ്പെടുത്തി പോസ്റ്റ്‌ ഇടുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്ന് പറയാതെ വയ്യ ..

ക്രൈസ്തവ വിരുദ്ധമായ എത്രയോ പ്രസ്താവനകള്‍ താങ്കളുടെ പല പോസ്റ്റിലും കാണിക്കാന്‍ സാധിക്കും ..അവിടെയൊന്നും താങ്കള്‍ ക്രിസ്തുവിന്റെ നിയമം ബാധകമല്ല എന്നുണ്ടോ ..അതോ ഇതൊക്കെ മറ്റാരുടെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വേണ്ടി മാത്രമുള്ളതുകൊണ്ടാണോ ..എഴുതാന്‍ വിഷയമില്ലത്തപ്പോള്‍ എഴുതാതിരിക്കുന്നതല്ലേ നല്ലത് .അതല്ലേ വായനക്കാരോട് ചെയ്യുന്ന നീതി ...പ്രശസ്തനാകാന്‍ വേറെ എന്തൊക്കെ വഴികളുണ്ട് ...വ്യക്തമായ കാരണമില്ലാതെ ഒരു പള്ളി വികാരി ഇങ്ങനെ ചെയ്യില്ല എന്ന് ബെര്‍ലിക്കും അറിയാമെന്നു കരുതുന്നു ..ഇടവകക്കാരാരും എതിക്കാതിരുന്ന സ്ഥിതിക്ക് ഇടവക വികാരിയുടെ തീരുമാനത്തില്‍ തെറ്റില്ല എനും കരുതാം....

തെമ്മാടിക്കുഴി ഒരിക്കലും ചരിത്രപരമായ തെറ്റ് ആയിരുന്നില്ല ..അതും അറിവില്ലായ്മയാണ് ..വിശ്വാസികളുടെ തെറ്റ് തിരുത്തലിനു വേണ്ടിയുള്ള സംവിധാനങ്ങളായിരുന്നു അത് ..കൂദാശകളെ പരസ്യമായി നിക്ഷേധിച്ചവരെയാണ് തെമ്മാടിക്കുഴിയില്‍ അടക്കിയിരുന്നത്‌ ....സെമിത്തേരിയില്‍ ഒരു പ്രത്യക സ്ഥലം ഇന്നത്തെ അതിനു അര്‍ത്ഥമോള്ളൂ ...ബെര്‍ളിയും പല പോസ്റ്റുകളും പോലെ മോശമല്ലായിരുന്നു ഇത്തരം സ്ഥലങ്ങള്‍ ...

"ഏത് ആത്മാവ് സ്വര്‍ഗത്തിലേക്കു പോകണം ഏത് നരകത്തിലേക്കു പോകണം എന്ന് പള്ളിയിലെ അംഗത്വത്തിന്റെയും സംഭാവനകളുടെയും അടിസ്ഥാനത്തില്‍ വികാരിയച്ചന്‍മാര്‍ തീരുമാനിച്ചിരുന്ന കാലം കഴിഞ്ഞു" എന്നൊക്കെ തട്ടി വിടുന്നത് വിവരക്കെടാനെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ ..അച്ചന്മാര്‍ക്ക് അതിനുള്ള കഴിവില്ല ...വിശ്വാസിയുടെ ആത്മാവ് അയാള്‍ ഈ ലോകത്തില്‍ ചെയ്ത നന്മ തിന്മകളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ഗമോ നരകമോ കരസ്ഥമാക്കുന്നത് ..അതിന്റെ അടിസ്ഥാനവും യേശുവിന്റെ വാക്കുകളാണ് ..ഓരോ വിശ്വാസിക്കും അത് ഉത്തമ ബോധ്യം ഉണ്ട് ....ബെര്‍ളി കുറച്ചുകൂടി എഴുത്തില്‍ പക്വത കാണിക്കുക ...ഒന്നുകില്‍ പൂര്‍ണ്ണ സുവിശേഷ പ്രവൃത്തനം ..അല്ലെങ്കില്‍ ചാരിത്ര പ്രസംഗം !..രണ്ടുകൂടി പറ്റുമോ ...?!

"സഭാചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ പള്ളി സെമിത്തേരിയില്‍ ഇടം ലഭിക്കാത്ത ആ ആത്മാവ് ഇന്നു കര്‍ത്താവിനോടൊപ്പം പറുദീസയിലായിരിക്കും എന്നു ഞാനുറച്ചു വിശ്വസിക്കുന്നു." ..എന്നതൊക്കെ താങ്കളുടെ വിശ്വാസം ..ഇതും മറ്റൊരു ചാരിത്ര പ്രസംഗം...താങ്കളുടെ പല പോസ്റ്റുകളും വായിച്ചതില്‍ നിന്നും ...ഉറ ഉപയോഗിച്ചുകൊണ്ട് പരസ്ത്രീ /പുരുഷ ബന്ധം നടത്തുന്നവരും സ്വര്‍ഗ്ഗതിലായിരിക്കുമല്ലോ?!! ...നമോവാകം .. ... ...ആത്മാവിന്റെ പറുദീസാ പ്രേവേശനമൊക്കെ നമ്മള്‍ തീരുമാനിക്കേണ്ട കാര്യമുണ്ടോ ..വീട്ടുമുറ്റത്ത്‌ അടക്കിയാലും ദെഹിപ്പിചാലും തെറ്റില്ല എന്നാ സഭാനിയമവും താങ്കള്‍ക്ക് അറിയില്ല എന്നുണ്ടോ .."ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത്" എന്ന് പറഞ്ഞ യേശു യഹൂദ നിയമങ്ങള്‍ അനുസരിക്കുന്ന ഒരു നല്ല യഹൂദനായിരുന്നു എന്നറിയാമല്ലോ ...നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്തനാണെന്നാണല്ലോ "സീസറിനു നികുതികൊടുക്കുന്നതിനെക്കുറിച്ചു " പറഞ്ഞ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത് ....."ആസ്ത്മാ രോഗം" പറഞ്ഞു നിയമം ലഗൂകരിക്കേണ്ട കാര്യമുണ്ടോ ...വിമര്‍ശനം നല്ലതാണ് ..പക്ഷെ വ്യക്തികളുടെ പേരെടുത്തു പറഞ്ഞു ഒരു സഭയെത്തന്നെ വിമര്‍ശിക്കുമ്പോള്‍ വായനക്കാരുടെ "സന്തോഷവും സ്വന്തം സുഖവും" മാത്രം നോക്കിയാല്‍ പോരാ ..

"ഒരാള്‍ ഈശ്വരപ്രീതിയും ഉറച്ച വിശ്വാസവും മനസമാധാനവും നേടിയാലും പള്ളിയുടെ പ്രീതിയും അംഗീകാരവും നേടിയില്ലെങ്കില്‍ പുറംപോക്കില്‍ കിടക്കേണ്ടി വരും" എന്നതാണ് താങ്കള്‍ക്ക് ഇതില്‍ നിന്നും കിട്ടിയ പാഠമെങ്കില്‍ " പള്ളിയുടെ പ്രീതി" കിട്ടാത്ത ഒരാള്‍ക്കെങ്ങനെയാണ് "ഈശ്വരപ്രീതിയും" കിട്ടുന്നത് എന്നെനിക്കു മനസ്സിലാകുന്നില്ല ...അതും പരസ്നേഹ പ്രവൃതികളില്‍ പെടുന്നതാണല്ലോ ...ബ്ലോഗ്‌ എഴുതുന്നവര്‍ ക്രൈമിന്റെ നിലവാരത്തില്‍ ആയിപ്പോകാതെ നോക്കുമല്ലോ ...

സ്വാശ്രയത്തെക്കുരിച്ചുള്ള ബെര്‍ളിയുടെ ഒരു പോസ്റ്റും വായിച്ചിരുന്നു ..അതും നിലവരമില്ലത്തതാണ് ..അവിടെയും ബെര്‍ളി പറയുന്നത് സഭ സ്ഥാപങ്ങള്‍ 'നിയമം അനുസരിക്കാതെ " വെറുതെ സര്‍ക്കാരിനു വിട്ടുകൊടുക്കണമെന്നാണ് .....അവസരവാദ നിലപാടുകള്‍ ബ്ലോഗര്‍മാരെ കാര്‍ന്നു തിന്നുന്ന കാഴ്ചയാണ് കാണുന്നത് ...അതിനെക്കുറിച്ച് സമയം പോലെ മറ്റൊരു പോസ്ടിടാം .."വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇടയശ്രേഷ്ഠന്മാര്‍ക്ക് താല്പര്യം ഉള്ളതുകൊണ്ടുകൂടിയാണ് "സ്വാശ്രയസ്ഥാപനങ്ങള്‍" സഭ നടത്തുന്നത് ..അത് താങ്കള്‍ക്കറിയില്ലെങ്കില്‍ വിശ്വാസിയായ എനിക്കറിയാം ... ഒരു കൂട്ടം ആളുകളെ സന്തോഷിപ്പിച്ചു കയ്യടി നേടാന്‍ എന്തൊക്കെ തട്ടിപ്പുകളാണ് ഇഷ്ടാ നിന്റെ കയ്യില്‍ ..ഇതൊന്നും ശരിയല്ല കേട്ടോ ...'ഉദര നിമിത്തം ബഹുകൃത വേഷം’ !!

അപ്പോള്‍ പറഞ്ഞ പോലെ "പ്രെയ്‍സ് ദി ലോര്‍ഡ്. "

1 comment: