Sunday, November 10, 2013

ബെർളിയുടെ വെളിപാടുകൾ !

സ്പടികം സിനിമയില്‍ ജഡ്ജ് ആയി വന്ന ശങ്കരാടി മോഹൻലാലിന്റെ തോമ എന്ന കഥാപാത്രതോട് പറയുന്ന ഒരു വാചകമുണ്ട് “സകല കലാ വല്ലഭന്‍.പക്ഷെ വകതിരിവ് വട്ടപ്പൂജ്യം” ..ഇന്ന് കണ്ട ഒരു പോസ്റ്റാണ് ഇത് പറയാനുണ്ടായ കാരണം ..മലയാളത്തിൽ സ്ഥിരമായി പോസ്റ്റുകൾ എഴുതുന്ന ബെര്ളിയുടെ മുട്ടനാടുകളുടെ പരിസ്ഥിതി എന്ന പോസ്റ്റാണ് പറഞ്ഞു വരുന്നത് ...ഒരു ക്രിസ്ത്യാനി നാമധാരി ആയതുകൊണ്ടാണെന്ന് തോന്നുന്നു അച്ചന്മാരും മെത്രാന്മാരും എന്തെങ്കിലും പറഞ്ഞാല ഉടൻ തന്നെ അവരെ നന്നാക്കാൻ ചാടി ഇറങ്ങുന്നതുകാണാം(അല്ലെങ്കിൽ തന്റെ വായനക്കാർ എന്ത് വിചാരിക്കും ) ....അവസാനം മാര്പാപ്പയെ കൂട്ടുപിടിച്ച് ഏഷ്യാനെറ്റിലെ മുന്ഷിയെപ്പോലെ ആര്ക്കും മനസ്സിലാകാത്ത ഒരു കമെന്റും പറയുന്നതുകാണാം ... അദ്ദേഹത്തിന്റെ പോസ്റ്റിൽ ഒരു കമെന്റ് ഇട്ടിരുന്നു, കമെൻറ് മോഡാറെഷനും ചിട്ടവട്ടങ്ങളും ഒക്കെ കഴിഞ്ഞു എപ്പം അപ്രൂവ് ആയി വരും എന്ന് അറിയില്ലാത്തതുകൊണ്ട് വിഷയം ഒരു പോസ്റ്റ് ആയി ഇടാം എന്ന് തീരുമാനിച്ചത് .

പോസ്റ്റിലേക്ക് കടക്കാം ..ഈ കഥാപാത്രത്തിന് വകതിരിവ് വഴിയെപോലും പോയിട്ടില്ല എന്നതാണ് പോസ്റ്റിൽ നിന്നും മനസിലാകുന്നത് ...ഇന്ന് ഇടുക്കി രൂപത മെത്രാൻ അവിടുത്തെ നാനാജാതി മതസ്ഥരെ ,മതമില്ലാത്തവരെയും മതമുള്ളവരെയുമെല്ലം പൊതുവായി ബ്വാധിക്കുന്ന ഒരു വിഷയത്തിൽ ഇറക്കിയിരിക്കുന്ന ഒരു സർക്കുലറാണ് പുള്ളിയെ വിറളി പിടിപ്പിച്ചിരിക്കുന്നത് ..മെത്രാൻ, ഇടയലേഖനം എന്നാക്കോ കെട്ടാതെ പുള്ളി തൂലിക ചലിപ്പിച്ചു (അല്ലെങ്കിൽ ആരാധകർ എന്ത് വിചാരിക്കും )..പുള്ളി തൂലിക ചലിപ്പിച്ചിട്ടു വേണമല്ലോ കുടിയേറ്റ കര്ഷകരുടെ അരി വേകാൻ .....സര്കുലർ വായിക്കണ്ടവർക്ക് ഈ ലിങ്ക് ഉപയോഗിക്കാം(പേജ് 8 നോക്കുക ) (http://www.idukkidiocese.org/files/media/bulletins/20131101_7e3be6f8f7289038367253f9ceefd0dc_nadham__November_2013.pdf)... കുടിയേറ്റ കര്ഷകരുടെ പ്രശ്നങ്ങളെ കാര്യാ കാരണ സഹിതം അതിൽ അവതരിപ്പിച്ചിട്ടുണ്ട് ..പോസ്റ്റിൽ ബെർളി നടത്തുന്ന ചില വിലയിരുത്തലാണ് ആശ്ചര്യകരമായി തോന്നിയത് . അദ്ദേഹം എഴുതുന്നു ..

"കുടിയേറ്റ കൃഷിക്കാരില്‍ നല്ലൊരു ശതമാനവും പാലാ-തൊടുപുഴ-കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി ബെല്‍റ്റില്‍ നിന്നുള്ള ക്രിസ്ത്യാനികളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള മറ്റു ക്രിസ്ത്യാനികള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കണമെന്നും ക്രിസ്ത്യാനികളുടെ കയ്യിലുള്ള ഭൂമി കൈവശപ്പെടുത്തുന്നതിനു വേണ്ടി മറ്റു സമുദായക്കാര്‍ ഈ നിയമത്തിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും ആ നിലപാടിന് സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുമെന്നാണ് നിശബ്ദമായി പ്രചരിപ്പിക്കപ്പെടുന്ന തിയറി"

കുടിയേറ്റ ജില്ലയിൽ നിന്നുള്ളവരെ എത്ര ലാഗവതോടെയാണ് ഇയാൾ പരിഹസിക്കുന്നത് ...ക്രൈസ്തവർ മാത്രമല്ല ലക്ഷക്കണക്കിന്‌ ഹൈന്തവരും ഹൈറേഞ്ചിൽ ഉണ്ട് എന്നത് കേരളത്തിലെ കൊച്ചു കുട്ടികള്ക്ക് പോലും അറിയാവുന്ന കാര്യമാണ് ..എന്നിട്ടാണ് ഇയാളുടെ നാണം കേട്ട പരാമര്ശം .അതോ ഒരു പ്രദേശത്ത് ഭൂരിപക്ഷം ഒരു മതവിഭാഗമാണെങ്കിൽ അവര്ക്ക് അവകാശങ്ങൽ ഇല്ലെന്നാണോ ?!. വര്ഷങ്ങളായി ഇടകലര്ന്നു ജീവിക്കുന്ന വിവിധ സമുദായങ്ങൾക്ക് കൂട്ടിയും കിഴിച്ചും മിച്ചമുള്ളത് അവരുടെ സൌഹാര്ടവും സഹകരണവും സ്നെഹവുമൊക്കെയാനു .ആകെ സംബാധിച്ചതും ഇതൊക്കെ തന്നെ ..ക്രൈസ്തവരെ ഉദ്ധരിച്ചില്ലെങ്കിലും കുഴപ്പമില്ല നാലാളുടെ മുന്നില നാണം കെടുത്തരുത് എന്നാണ് ഈ 'തമാശക്കാരൻ ' ബ്ലോഗറോട് അപേക്ഷിക്കാനുള്ളത് .ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു പരാമര്ശം നോക്കൂ .."കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയോരമേഖലയിലെ ക്രിസ്ത്യാനികളെ നാടുകടത്തി ആ ഭൂമി മറ്റു സമുദായക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നു പറയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം." ഇതൊക്കെ എവിടെ നിന്ന് മനസ്സിലാക്കിയതാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ....നാനാജാതി മതസ്ഥർ ഒരുമിച്ചു കഴിയുന്ന ഒരു നാട്ടിൽ ഇത്തരം മതസ്പര്ദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങൾ ലജ്ജാവഹം എന്നെ പറയാൻ കഴിയൂ ..ഒരു കാലത്ത് കേരളത്തിലെ നല്ലൊരു വിഭാഗം പ്രദേശവും വനഭൂമിയായിരുന്നു ..അന്നും മനുഷ്യൻ വനനിയമങ്ങളുടെ അനുകൂല്യത്തിൽ കുടിയേറുകയും വനം വെട്ടിതെളിക്കുകയും കൃഷി ഇറക്കുകയുമായിരുന്നു ..അങ്ങനെയാണ് ബെർലിയെപ്പോലുള്ളവരുടെ മുത്തശ്ചൻമാർ ജീവിച്ചതും അതിന്റെ ഫലം ബെർളിയെപ്പോലുള്ളവർ അനുഭവിക്കുന്നതും ..സ്വന്തം കാര്യം വരുമ്പോൾ ഉള്ള പൊള്ളൽ മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല എന്നതാണല്ലോ ഒരു പൊതുതത്വം ..അറിയപ്പെടുന്ന ഒരു ബ്ലോഗരുടെ അവസ്ഥ ഇതാണെങ്കിൽ രണ്ടക്ഷരം പഠിച്ചിട്ടില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും ...അവരായിരിക്കും പിന്നെയും ഭേതം ..ഏതായാലും കർഷകർ ആരും പുള്ളിയുടെ ബ്ലോഗ്‌ വായിക്കുന്നില്ലല്ലോ ..അവരെക്കുറിച്ച് ആർക്കും എന്തും പറയാമല്ലോ

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ സര്‍ക്കാര്‍ ഉണ്ടാക്കിയത് നല്ല ഉദ്ദേങ്ങളോടെ ആണോ എന്നതൊക്കെ പലര്ക്കും സംശയമുള്ള വിഷയമാണ് ..കുടിയേറ്റ കർഷകർ കുടിയിറങ്ങുക എന്നതാണ് ഈ രണ്ടു റിപ്പോര്ടുകളുടെയും ഉദ്ദേശം ...വരികള്ക്കിടയിലൂടെ വായിച്ചാൽ അതാണ്‌ മനസ്സിലുന്നത് ..വികസിത രാജ്യങ്ങളിൽ നിന്ന് കോടികളാണ് NGO പോലുള്ള സംവിധാനങ്ങളിലേക്ക് മറിയുന്നത് ..അങ്ങനെയുള്ളവർക്ക് കുതിരകയറാൻ കുടിയേറ്റ കര്ഷകരും ....ഓസോണ്‍ പാളിക്കു തുള വീഴാന്‍ പോകുന്നു, ഭൂമിയെ രക്ഷിക്കൂ എന്നു പറഞ്ഞു കാല്‍ നൂറ്റാണ്ടു മുമ്പു നടന്ന പ്രചാരണ കോലാഹലം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ആഗോളതാപം മൂലം ഹിമപര്‍വതങ്ങളിലെ മഞ്ഞുരുകി സമുദ്രജലത്തിന്റെ നിരപ്പുയരുന്നത് ഒഴിവാക്കാൻ കർഷകർ കുടിയിറങ്ങണമെന്നാണ് പറയുന്നത് ..എന്നാൽ UNESCO മുതലാളി വാഷിഗ്ടണിലോ ന്യുയോർക്കിലോ താമസിക്കുന്നവർ അവിടെനിന്നു കുടിയിറങ്ങണം എന്ന് പറയില്ല ...കുടിയേറിയവർ വനം വെട്ടിതെളിച്ചെങ്കിൽ അതിനു പകരം തെങ്ങും പ്ലാവും കപ്പയും മാവും വെച്ച് പിടിപ്പിച്ചിട്ടുണ്ട് ..വന്യമൃഗങ്ങൾക്ക് പകരം ആട് കോഴി പശു തുടങ്ങിയവയെ വളര്തിയതുവഴി പ്രകൃതിയോടു യോചിച്ചുപോകുന്ന ജീവിതരീതികലാണ് അവർ തുടർന്ന് പോന്നത് ..അവരെ ഇറക്കി വിട്ടിട്ടു ആനയെ വളര്തനം എന്നാണു ഇപ്പോൾ പറയുന്നത്.....എന്നാൽ ഇതൊന്നും ചെയ്യാത്ത നഗരങ്ങളിലുള്ളവ്ർ ഒരു നിയത്രണങ്ങളും ഇല്ലാതെ സ്വസ്ഥമായി ജീവിക്കുന്നു ..."പരിസ്ഥിതി സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ തന്നെ ശ്വാസം നിലനിര്‍ത്തേണ്ടതിന് അനിവാര്യമാണെന്നാണ്" ബ്ലോഗ്ഗർ കര്ഷകരെ ഒര്മിപ്പിക്കുന്നത്..

ഓസോണ്‍ പാളിയുടെ തുളയെപ്പറ്റി ഇപ്പോള്‍ അധികം കേള്‍ക്കാറി ല്ല. ഹിമാലയത്തിലെ മഞ്ഞുരുകുന്ന കാര്യത്തിലും പഴയ പേടിയില്ല. കാര്‍ബണ്‍ വാതകങ്ങളുടെ നിയന്ത്രണം ലക്ഷ്യത്തിലെത്തി എന്നതുകൊണ്ടൊന്നുമല്ല അത്. ഇപ്പോള്‍ പുതിയ വിഷയം കിട്ടിയിരിക്കുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണമാണു പുതിയ അജന്‍ഡ.പ്രകൃതി തന്നെയാണു പരിസ്ഥിതിയെന്നും അതു സംരക്ഷിക്കേണ്ടതുമാണ് എന്ന കാര്യത്തില്‍ സാമ്യാബോധമുള്ള ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍, പരിസ്ഥിതിവാദം പലര്‍ക്കും ഇന്നൊരു ഫാഷനും ജീവിതമാര്‍ഗവുമാണ്. പുരോഗമന നാട്യത്തിനു ചേര്‍ന്നതായതുകൊണ്ട് അതേറ്റുപിടിക്കാനും പലരുമുണ്ട്. മഴ പെയ്യാത്തതും കൂടുതല്‍ പെയ്യുന്നതുമൊക്കെ പരിസ്ഥിതിയെ ശിപ്പിക്കുന്നതുകൊണ്ടാണെന്നു തരംപോലെ വാദങ്ങളുയര്‍ന്നു. വരള്‍ച്ച വരുന്നതു മരംവെട്ടിയതുകൊണ്ടാണെന്നും മലയോരങ്ങളില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ കൈയേറ്റക്കാരാണെന്നും വ്യാഖ്യാങ്ങളുണ്ടായി. മരിക്കുന്ന പുഴകളെയോര്‍ത്തു പലരും വിലപിച്ചു. ചിലര്‍ കവിതയെഴുതി. മരംവെട്ടിയതുകൊണ്ടാണു മഴ പെയ്യാത്തതെങ്കില്‍ അറബിക്കടലില്‍ എന്തുകൊണ്ടാണു മഴ പെയ്യുന്നതെന്ന പഴയ ചോദ്യത്തിനു മാത്രം ഉത്തരം കിട്ടിയില്ല.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളായി നി ര്‍ണയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍നിന്നു കര്‍ഷകരെ ഇറക്കിവിടണമെന്നു ഗാഡ്ഗിലോ കസ്തൂരിരംഗനോ പറഞ്ഞിട്ടില്ല. എന്നാല്‍, ഇതിലേതു റിപ്പോര്‍ട്ട് നടപ്പാക്കിയാലും കര്‍ഷകര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങള്‍ താനെ വിട്ടുപോകേണ്ടിവരും. റിപ്പോര്‍ട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നി ര്‍ദോഷങ്ങളായ നിര്‍ദേശങ്ങളാണുള്ളതെന്നു പരിസ്ഥിതിവാദികള്‍ക്കു വാദിക്കാം. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത കാഴ്ചക്കാര്‍ക്ക് അങ്ങനെ തോന്നുകയും ചെയ്യാം. എന്നാല്‍, വളരെ ബുദ്ധിപൂര്‍വം മെഞ്ഞെടുത്ത ഗൂഢതന്ത്രങ്ങളാണ് ഈ റിപ്പോര്‍ട്ടുകളെന്ന് ഇതുമായി ബന്ധപ്പെടുന്നവര്‍ക്കു മസിലാകും.

പ്രകൃതിയോട് ഏറ്റവും കൂടുതല്‍ ഇണങ്ങി ജീവിക്കുന്നവരാണു മലയോര കര്‍ഷകര്‍. എന്നാല്‍, കൃഷി പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നാണു ചിലരുടെ പുതിയ കണ്ടുപിടിത്തം. എന്നാല്‍, ഇതൊന്നും വിഡ്ഢിത്തമാകാന്‍ വഴിയില്ല. ബോധപൂര്‍വമുള്ള പ്രചാരണങ്ങളാണെന്നുതന്നെ കരുതണം. കാരണം അതു വിശ്വസിക്കാനും ആളുകളുണ്ടാകും. ഇത്തരം അസത്യ പ്രചാരണങ്ങളുടെ ആകെത്തുകയാണ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍. കാട്ടുമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥകളോടും പൊരുതി മണ്ണി പൊന്നാക്കിയ മലയോര കര്‍ഷകര്‍ക്ക് അസാമാന്യ ധൈര്യം മാത്രമല്ല അസാധാരണമായ സഹശക്തിയും കൂടിയുണ്ട്. അതുകൊണ്ടാണ് ഇത്തരം അസത്യപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ തങ്ങളുടെ ജീവിതത്തെ തകര്‍ത്തെറിയാന്‍ പാഞ്ഞടുത്തിട്ടും അവര്‍ ക്ഷമയോടെ മാത്രം പ്രതികരിക്കുന്നത്.

Note : ESA - അതീവ പരിസ്ഥിതി പ്രാധാന്യമേഖല(6000 ച .കി.മീ ) വാൽക്കഷണം : പൊതുവേ എന്റെ ഭാഷ വളരെ മോശമാണ് ..എങ്കിലും വളരെ സഹിഷ്ണുതയോടെ എഴുതാൻ ശ്രമിച്ചിട്ടുണ്ട് ..മേൽ സൂചിപ്പിച്ച സർക്കുലർ കുടിയേറ്റ കർഷകന്റെ നീണ്ട കാലയളവിലെ അധ്വാനവും വിയര്പ്പും കണ്ണീരും അവാഹിച്ചെടുത്തു തയ്യാറാക്കിയതാണ് ..അതിൽ കർഷകജനതയോടുള്ള കരുതലുണ്ട് ..സമയമെടുത്ത്‌ പഠിച്ചു തയ്യാറാക്കിയതാണ് അതെന്നു വെറുതെ ഒന്ന് വായിച്ചു പോയാൽ മനസ്സിലാകും.. എത്ര അധ്വാനവും ചവിട്ടിയരക്കാൻ രണ്ടു മിനിട്ടുകൊണ്ട് എഴുതിയുണ്ടാക്കിയ ഒരു പോസ്റ്റ് മതിയാകും .....വിമര്ശിക്കരുത് എന്ന് ആരും പറയുന്നില്ല ..പക്ഷെ അതിനുമുന്നെ കാര്യങ്ങൾ പഠിക്കാനുള്ള ക്ഷമ കാണിക്കുക ....

5 comments:

  1. സകല കലാ വല്ലഭന്‍.പക്ഷെ വകതിരിവ് വട്ടപ്പൂജ്യം

    ReplyDelete
  2. മാധവ ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ചു കേരളീയ സമൂഹത്തില്‍ മൂന്നുതരം ിലപാടുകളാണുള്ളത്. റിപ്പോര്‍ട്ട് കര്‍ശമായി ടപ്പാക്കണമെന്ന ിലപാടാണു പരിസ്ഥിതിവാദികളുടേത്. ഇവരില്‍ മഹാഭൂരിപക്ഷവും ഗരങ്ങളിലോ തീരപ്രദേശങ്ങളിലോ ജീവിക്കുന്നവരാണ്. രണ്ടു റിപ്പോര്‍ട്ടുകളില്‍ ഏത്, എങ്ങ ടപ്പാക്കിയാലും തങ്ങള്‍ക്ക് ഒരു കുഴപ്പവും സംഭവിക്കാില്ലാത്തതുകൊണ്ട് ഇവര്‍ക്ക് പരിസ്ഥിതിക്കുവേണ്ടി വാദിക്കാം.

    മലയോര ജതയാണു രണ്ടാമത്തെ കൂട്ടര്‍. മഹാഭൂരിപക്ഷവും കര്‍ഷകര്‍. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ തങ്ങളെ എതിര്‍ക്കുന്നവര്‍ക്കു പോലുമുള്ള ഭക്ഷ്യവിളകള്‍ മണ്ണില്‍ിന്ന് വിളയിച്ചെടുക്കുന്നവര്‍. റിപ്പോര്‍ട്ടുകളിലെ രിേട്ടും അല്ലാതെയുമുള്ള വിലക്കുകള്‍ തങ്ങളുടെയും ഭാവി തലമുറകളുടെയും ിലില്‍പ്പിത്തെന്നെ വെല്ലുവിളിക്കുന്നതാണെന്ന തിരിച്ചറിവില്‍ ഈ സമൂഹം ഒന്നടങ്കം ആശങ്കയിലാണ്.

    ഈ റിപ്പോര്‍ട്ടുകള്‍ എങ്ങ ടപ്പാക്കിയാലും ഒരു കുഴപ്പവും വരാില്ല എന്ന ചിന്തയില്‍ തീര്‍ത്തും ിര്‍വികാരത പുലര്‍ത്തുന്നവരാണു മൂന്നാമത്തെ കൂട്ടര്‍.

    ReplyDelete
  3. പരിസ്ഥിതിവാദികളുടെ ഭാഗത്തുിന്നു ചിന്തിച്ചാല്‍, പശ്ചിമഘട്ടം ലോകാരംഭ കാലത്തേതു പോലായിരുന്നാല്‍ ല്ലത്. പാറപൊട്ടിക്കലും മറ്റും പശ്ചിമഘട്ടത്തിു ക്ഷീണമുണ്ടാക്കുന്നുണ്ട്. എന്നാല്‍, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതിന്റെ ഗുണഭോക്താക്കളാകുന്നത്, ഇതി എതിര്‍ക്കുന്നവര്‍ കൂടിയുമാണ്. ഇവിടിെന്നുള്ള കല്ലുപയോഗിച്ചാണല്ലോ ഇത്തരക്കാരും വീടും മറ്റു കെട്ടിടങ്ങളും പണിയുന്നത്. മലയോരങ്ങളില്‍ കൃഷി ചെയ്യുന്നതിുപോലും ിയന്ത്രണങ്ങള്‍ വേണമെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍, വില കൊടുത്താണെങ്കിലും വാങ്ങി ഭക്ഷിക്കുന്നത് മലയോരജത കൃഷി ചെയ്തെടുക്കുന്ന കാര്‍ഷിക വിഭവങ്ങളുമാണ്.

    കൃഷിക്കു പോലും ിയന്ത്രണങ്ങളുള്ള റിപ്പോര്‍ട്ട് കര്‍ശമായി ടപ്പാക്കണമെന്ന് വാദിക്കുന്നവര്‍ അറിയാത്തതോ സൌകര്യപൂര്‍വം വിസ്മരിക്കുന്നതോ ആയ ഒരു സുപ്രധാ കാര്യമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കള്‍ച്ചറല്‍ ലാന്‍ഡ് സ്കേപ്പ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കൃഷിഭൂമി ഇന്നത്തെ ിലയില്‍ പച്ചപ്പുള്ളതായത് കര്‍ഷകരുടെ ഇടപെടലും അധ്വാവും കൊണ്ടാണെന്ന കാര്യം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തെരുവ മാത്രം വളര്‍ന്നിരുന്ന മണ്ണില്‍ മരങ്ങളും മറ്റു ഫലവൃക്ഷങ്ങളും ട്ടുവളര്‍ത്തി ഇന്നത്തെ ിലയിലാക്കിയതു മലയോര ജത തന്നെ.

    ReplyDelete
  4. സാധാരണക്കാര്‍ക്ക് ആശങ്കപ്പെടാന്‍ റിപ്പോര്‍ട്ടില്‍ ഒന്നുമുള്ളതായി ഇക്കൂട്ടര്‍ കാണുന്നില്ല. ഭൂമിയെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ക്കു മാത്രമാണു ിയന്ത്രണം എന്നും വാദിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ചില്ലറ വ്യത്യാസമേ ഉള്ളൂവെങ്കിലും തമ്മില്‍ മയപ്പെട്ടത് എന്ന ിലയ്ക്കു കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തന്നെ ഇി പ്രസക്തം. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന 123 വില്ലേജുകളില്‍ മേഖലാ വികസ പദ്ധതികളും ഗരവികസവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പോലും വിലക്കിയിരിക്കുന്നു. മറ്റെല്ലാ അടിസ്ഥാ സൌകര്യ വികസത്തിും പാരിസ്ഥിതിക അുമതി വേണം താും. 20,000 ചരുതരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ അുവദീയമല്ലെന്നു കേള്‍ക്കുമ്പോള്‍, അതൊക്കെ വലിയ സംരംഭങ്ങളല്ലേയെന്നു ചിന്തിച്ചുപോകാം. പക്ഷേ ഈ ഗ്രാമങ്ങളില്‍ ഇിയൊരു ല്ല സ്കൂളോ കോളജോ ആശുപത്രിയോ പോലും വരാതിരിക്കാന്‍ ഈ വ്യവസ്ഥ ഇടയാക്കും.

    പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങള്‍ക്കു വാവകാശ ിയമം ബാധകമാകുമെന്നു മാത്രമേ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുള്ളുവെങ്കിലും ഫലത്തില്‍ വവും വസംരക്ഷണവുമായി ബന്ധപ്പെട്ടു ിലവിലുള്ളതും വരാിരിക്കുന്നതുമായ എല്ലാ ിയമങ്ങളും ബാധകമാകും. അങ്ങവെന്നാല്‍ മലയോര ജതയ്ക്ക്, സ്വന്തം ഭൂമിയില്‍ ട്ടുവളര്‍ത്തിയ പലയിം മരങ്ങളും വെട്ടിയെടുത്തു വീടുപണിയാന്‍ പോലും കഴിഞ്ഞെന്നുവരില്ല.

    കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയാത്ത പല വിലക്കുകളും ഇതൊരു ിയമമാകുന്നതിു പിന്നാലെ വരുന്ന അുബന്ധ ചട്ടങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങ, കേരളത്തിലെ 123 പശ്ചിമഘട്ട വില്ലേജുകള്‍ മുഴുവന്‍ വത്തിു ചുറ്റുമുള്ള സ്വകാര്യ വമായി മാറും. സര്‍ക്കാര്‍ വമായാലും സ്വകാര്യ വമായാലും വ്യമൃഗങ്ങള്‍ക്ക് അതിഷ്ടവുമാണ്. അവരിങ്ങ് ഇറങ്ങിയിറങ്ങിവരും. പാവം മുഷ്യന്‍ എല്ലാം വിട്ടോടുകയും ചെയ്തു കൊള്ളും.

    ReplyDelete
  5. >>വിമര്ശിക്കരുത് എന്ന് ആരും പറയുന്നില്ല ..പക്ഷെ അതിനുമുന്നെ കാര്യങ്ങൾ പഠിക്കാനുള്ള ക്ഷമ കാണിക്കുക .. << അത് കാര്യം..

    ReplyDelete